ഇസ്ലാമിക തീവ്രവാദികളെന്ന് ഉദ്ദേശിച്ചത് എന്‍ഡിഎഫിനേയും പോപ്പുലര്‍ ഫ്രണ്ടിനേയും; മുസ്ലീം സമുദായങ്ങളെ അധിക്ഷേപിച്ചിട്ടില്ല; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പി. മോഹനന്‍

Wednesday 20 November 2019 10:33 am IST
കോഴിക്കോടിന്റെ സാഹചര്യമാണ് വ്യക്തമാക്കിയത്. അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം പരിശോധനയിലാണെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞു.

കോഴിക്കോട്: എന്‍ഡിഎഫിനേയും പോപ്പുലര്‍ ഫ്രണ്ടിനേയുമാണ് ഇസ്ലാമിക തീവ്രവാദികളെന്ന് ഉദ്ദേശിച്ചതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. കമ്മ്യൂണിസ്റ്റ് ഭീകരര്‍ക്ക് വെള്ളവും വളവും നല്‍കുന്നത് ഇസ്ലാമിക ഭീകരരാണെന്നും ഇരുകൂട്ടരും ചങ്ങാതിമാരാണെന്നുമുള്ള വിവാദ പരാമര്‍ശത്തിന് വിശദീകരണം നല്‍കവെയാണ് ഇതു സംബന്ധിച്ച കാര്യത്തിലെ പി. മോഹനന്റെ പ്രസ്താവന. 

ഇസ്ലാമിക തീവ്രവാദികളെന്ന് ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെയാണ്. പന്തീരാങ്കാവ് സംഭവത്തില്‍ ഈ സംഘടനകള്‍ക്ക് സ്വാധീനമുണ്ട്. മുസ്ലീം ലീഗ് എന്തിനാണ് എന്‍ഡിഎഫിനെ ന്യായീകരിക്കുന്നതെന്നും പറഞ്ഞത് യാഥാര്‍ഥ്യമാണെന്നും പി. മോഹനന്‍ പറഞ്ഞു.

കോഴിക്കോടിന്റെ സാഹചര്യമാണ് വ്യക്തമാക്കിയത്. അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം പരിശോധനയിലാണെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞു.

താമരശ്ശേരിയില്‍ കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലാണ് പി മോഹനന്‍ ശക്തമായ ഭാഷയില്‍ മാവോയിസ്റ്റ് വിഷയത്തില്‍ പ്രതികരിച്ചത്. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്. മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്നും പി. മോഹനന്‍ പറഞ്ഞിരുന്നു. 

ഇസ്ലാമിക തീവ്രവാദികളാണ് ഇപ്പോള്‍ കേരളത്തില്‍ മാവോയിസ്റ്റുകളെ പ്രോല്‍സാഹിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് കോഴിക്കോട് ഈ പുതിയ കോലാഹലവും സാന്നിധ്യവുമൊക്കെ വരുന്നത്. 

ആരുടെ പിന്‍ബലത്തിലാണ്, ആരാണ് അവര്‍ക്ക് വെള്ളവും വളവും നല്‍കുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റിന്റെ ശക്തി. അവരാണ് ഇവരെ കൊണ്ടുനടക്കുന്നത്. അവര്‍ തമ്മില്‍ ഒരു ചങ്ങാത്തമുണ്ട്. അത് വെറും ചങ്ങാത്തമല്ല. എന്‍ഡിഎഫുകാര്‍ക്കും അതുപോലെ മറ്റുചില ഇസ്ലാമിക മതമൗലികവാദ ശക്തികള്‍ക്കുമെല്ലാം എന്തൊരു ആവേശമാണ്. പോലീസ് പരിശോധിക്കേണ്ടത് പോലീസ് രേിശോധിച്ചു കൊള്ളണമെന്നും പി മോഹനന്‍ അഭിപ്രായപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.