എറണാകുളം ക്ഷേത്രത്തില്‍ സിഎഎ അനുകൂല പരിപാടിക്കിടെ പ്രതിഷേധിച്ച യുവതി അറസ്റ്റില്‍; ക്ഷേത്രത്തില്‍ എത്തിച്ചതും കാറില്‍ തിരികെ കൊണ്ടു പോയതും പോപ്പുലര്‍ ഫ്രണ്ടുകാര്‍

Thursday 23 January 2020 1:17 pm IST

 

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ വനിത സെമിനാറിനിടെ പ്രതിഷേധവുമായി എത്തിയ യുവതിക്കെതിരെ കേസെടുത്തു. ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. 

എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് ക്ഷേത്രത്തില്‍ മാതൃസംഗമം നടത്തുന്നതിനിടെ ഇവര്‍ അതിക്രമിച്ചെത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. പിന്നാലെ യോഗ വേദിയിലെ നിലവിളക്കും ഇവര്‍ ചവിട്ടിത്തെറിപ്പിച്ചു. യോഗ വേദിയില്‍ ഉണ്ടായിരുന്നവര്‍ ഇതിനെതിരെ പ്രതികരിച്ചതോടെ ക്ഷേത്രത്തിന് പുറത്ത് പാര്‍ക്ക് ചെയ്ത കാറില്‍ കയറി ഇവര്‍ രക്ഷപ്പെടുകയായിരുന്നു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പേയാട് സ്വദേശി ആതിരയാണ് പ്രതിഷേധം നടത്തിയതെന്ന് കണ്ടെത്തി. അഞ്ജിത ഉമേഷ് എന്ന പേരില്‍ ഫേസ്ബുക്കിലൂടെ ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുവതിയാണ് ഇവര്‍. എറണാകുളം സെന്‍ട്രല്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഐപിസി 447 പ്രകാരം അതിക്രമിച്ച് കയറിയതിനാണ് കേസെടുത്തിരിക്കുന്നത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 

അതേസമയം ഇവരെ രക്ഷപ്പെടാന്‍ സഹായിച്ച കാറില്‍ ഉണ്ടായിരുന്നവര്‍ ഭക്തരെ ആക്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കലൂര്‍ എസ്ആര്‍എം റോഡിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഫയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്. പ്രതിഷേധിച്ച യുവതി നഗര നക്സലേറ്റാണെന്നും റിപ്പോര്‍ട്ടുണ്ട്.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.