ഇന്‍റോ-പാക് അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍; സുരക്ഷ ശക്തമാക്കി സേന

Tuesday 14 January 2020 5:13 pm IST

ന്യൂദല്‍ഹി: ഇന്ത്യാ പാക് അതിര്‍ത്തിയില്‍ അനധികൃതമായി ഡ്രോണ്‍ പറത്തി പാക്കിസ്ഥാന്‍. കഴിഞ്ഞ ദിവസം രാത്രി 8.40 ഓടെയാണ് പഞ്ചാബിലെ ഫിറോസ്പൂരിലെ ഇന്‍റോ-പാക് അതിര്‍ത്തിയിലാണ് പാകിസ്ഥാന്‍ ഡ്രോണ്‍ കണ്ടെത്തിയത്. പ്രദേശത്ത് അഞ്ചുമിനിറ്റോള്ളം നിരീക്ഷണം നടത്തിയ ഡ്രോണിനെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വെടിവച്ചിടാന്‍ ശ്രമിച്ചെങ്ങിലും വിജയിച്ചില്ല.

തുടര്‍ന്ന് ഡ്രോണ്‍ അപ്രത്യക്ഷമായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്തെ എല്ലാ സുരക്ഷാ ഏജന്‍സികളോടും അതീവ ജാഗ്രത പാലിക്കാന്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 26നോടനുബന്ധിച്ച് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കവെയാണ് ഇത്. അതേസമയം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തിയില്‍ ഉണ്ടാക്കുന്ന നുഴഞ്ഞു കയറ്റവും വെടിനിര്‍ത്തല്‍ കാരാര്‍ ലംഘനവും ഇതിന്റെ ഭാഗമാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.