അമിതാഭ് ബച്ചന്റെ ജനപ്രീതി ദുരുപയോഗം ചെയ്ത് പാക്കിസ്ഥാന്‍; കോന്‍ ബനേഗ കറോര്‍പതി പരിപാടിയുടെ പേരില്‍ ആളെ കുടുക്കാന്‍ പാക് ചാര ഏജന്‍സികള്‍

Sunday 22 September 2019 5:15 pm IST

ന്യൂദല്‍ഹി: അമിതാഭ് ബച്ചന്‍ അവതാരകനായിയെത്തിയ ജനപ്രിയ ടിവി പരിപാടി കോന്‍ ബനേഗ കറോര്‍പതിയുടെ ജനപ്രീതി ഉപയോഗിച്ച് ഇന്ത്യന്‍ വംശജരെ കുടുക്കാന്‍ പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ശ്രമിക്കുന്നതായി സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി.പ്രശസ്ത ടിവി പരിപാടിയുമായി ബന്ധപെട്ട സന്ദേശങ്ങള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി വ്യക്തികളിലേക്കെത്തിക്കാനും അവരെ കബളിപ്പിക്കാനും ഈ കൂട്ടര്‍ ശ്രമിക്കുന്നതായി പ്രതിരോധ മന്ത്രാലയം സൈബര്‍ സെല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ വ്യക്തികളെ കുടുക്കാന്‍ ശ്രമിക്കുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള രണ്ട് നമ്പറുകള്‍  പട്ടികയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. ഈ ഗ്രൂപ്പുകളിലെ അംഗങ്ങളോട് എത്രയും വേഗം പുറത്തുകടക്കാനും പ്രതിരോധ മന്ത്രാലയത്തിന്റെ സൈബര്‍ സെല്‍ ഉപദേശിച്ചു. നിങ്ങളുടെ ഫോണ്‍ കോണ്‍ടാക്റ്റിലുളള ഒരു വ്യക്തിക്ക് മാത്രമേ ക്ഷണം കൂടാതെ നിങ്ങളെ ഗ്രൂപ്പുകളിലേക് ചേര്‍ക്കാന്‍ കഴിയുന്ന തരത്തില്‍ അവരുടെ വാട്ട്‌സ്ആപ്പ് ക്രമീകരണങ്ങള്‍ മാറ്റാനും സൈബര്‍ സെല്‍ ഇവരോട് ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം, പാകിസ്ഥാന്‍ ചാര ഏജന്‍സികള്‍ വിവിധ തരത്തിലാണ് ഭാരതത്തെ ആക്രമിക്കുവാന്‍ ശ്രമിക്കുന്നത്. വ്യജ പ്രചരണങ്ങള്‍ നടത്താനും സേനക്കുനേരെ സൈബര്‍ ആക്രമങ്ങള്‍ക്കായും പാകിസ്ഥാന്‍ ചാര ഏജന്‍സികള്‍ വലിയ തോതില്‍ ലക്ഷ്യമിടുന്നു. സമൂഹ മാധ്യമങ്ങളില്‍ വ്യജ പ്രചരണങ്ങള്‍ നടത്തിയ 200 ഓളം വ്യാജ അക്കൗണ്ടുകളാണ് പ്രതിരോധ മന്ത്രാലയത്തിന്റെ സഹായത്തോടെ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തത്. എല്ലാ ഉന്നത ഉദ്യോഗസ്തരോടും ജാഗ്രത പാലിക്കാനും പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.