വിദ്യാര്‍ത്ഥിനികള്‍ക്ക് മുഖാവരണം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പാക്കിസ്ഥാനില്‍ റദ്ദാക്കി; പ്രതിഷേധം വ്യാപകമായതോടെ എഡ്യുക്കേഷന്‍ അതോറിട്ടിയാണ് ഉത്തരവ് റദ്ദാക്കിയത്

Wednesday 18 September 2019 8:52 am IST

പെഷാവാര്‍: വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന നിയമം പാക്കിസ്ഥാനില്‍ റദ്ദാക്കി. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുഖാവരണം നിര്‍ബന്ധമാണെന്ന ഉത്തരവ് പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇത് വ്യാപകമായതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ എഡ്യുക്കേഷന്‍ അതോറിട്ടി നിയമം റദ്ദാക്കിയത്. കഴിഞ്ഞ ആഴ്ചയാണ് വടക്കുപടിഞ്ഞാറന്‍ നഗരങ്ങളായ ഹരിപൂര്‍, പെഷാവാര്‍ തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥിനികള്‍ മുഖാവരണം ധരിക്കണമെന്ന് പെഷാവാര്‍ ജില്ല വിദ്യാഭ്യാസ അധികൃതര്‍ ഉത്തരവിറക്കിയത്. 

അതേസമയം സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ അധാര്‍മ്മിക ആക്രമണങ്ങള്‍ക്കിരയാകുന്നത് തടയാനാണ് മുഖാവരണം നിര്‍ബന്ധമാക്കിയതെന്നാണ് പാക് അതോറിട്ടി വിശദീകരണം നല്‍കിയത്. തീരുമാനം റദ്ദാക്കിയതിനെ അനുകൂലിച്ച് പുരോഗമന, സ്ത്രീപക്ഷ സംഘടനകള്‍ളും ജില്ലാ അധികൃതര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.