ഉറിയില്‍ പാക് സൈന്യത്തിന്റെ നുഴഞ്ഞു കയറ്റം പരാജയപ്പെടുത്തി ഇന്ത്യ; കശ്മീര്‍ താഴ്‌വരയില്‍ അക്രമം അഴിച്ചുവിടാനും ശ്രമം, പാക്കിസ്ഥാന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ ഇന്ത്യ സജ്ജമെന്ന് സൈന്യം

Thursday 15 August 2019 9:47 am IST

ശ്രീനഗര്‍: ഉറിയില്‍ പാക് ഭീകരരുടെ നുഴഞ്ഞു കയറ്റശ്രമം പരാജ്യപ്പെടുത്തി ഇന്ത്യന്‍ സൈന്യം. ബുധനാഴ്ച രാത്രിയോടെ പാക് സേനയാണ് ഭീകരര്‍ക്ക് ഉറി അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ സഹായം ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കശ്മീര്‍ താഴ്‌വരയില്‍ അക്രമം അഴിച്ചുവിടാനായിരുന്നു പാക് ഭീകരരുടെ ശ്രമമെന്നും അരോപണമുണ്ട്. 

അതേസമയം പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം നീക്കങ്ങള്‍ നിരീക്ഷിച്ച് വരുകയാണെന്ന് ഔദ്യോഗിക സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 

പാക്കിസ്ഥാന്റെ ഏത് തരം നീക്കങ്ങളും സൈന്യം തയ്യാറണെന്നും സൈന്യം വ്യക്തമാക്കി. സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കശ്മീരിലും മറ്റ് പ്രദേശങ്ങളിലും വന്‍ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ബാരമുള്ള, ഉറി, അനന്ത്‌നാഗ് തുടങ്ങിയിടങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സുരക്ഷ ഉറപ്പാക്കിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.