തീര്‍ഥാടകര്‍ക്ക് സൗജന്യ യാത്ര അനുവദിക്കില്ല; കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘടനത്തിന് മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കെ നിലപാടുമാറ്റി ഇമ്രാന്‍ ഖാന്‍

Friday 8 November 2019 6:42 pm IST

ന്യൂദല്‍ഹി: ശനിയാഴ്ച ഉദ്ഘാടനം ചെയ്യപെടുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴിയില്‍ വീണ്ടും നിലാപാട് മാറ്റി പാക്കിസ്ഥാൻ. ഉദ്ഘാടന ദിവസം ഇന്ത്യക്കാര്‍ക്ക് സൗജന്യ യാത്രയായിരിക്കുമെന്നുമുള്ള പ്രഖ്യാപനമാണ് പാക്കിസ്ഥാന്‍ പിന്‍വലിച്ചത്. നിലവിലെ തീരുമാനപ്രകാരം ഏകദേശം 1500 രുപ വീതം ഒരാള്‍ നല്‍കണം.

കര്‍ത്താര്‍പുര്‍ സന്ദര്‍ശനത്തിന് രണ്ട് ഇളവുകള്‍ പാക് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം  ഉദ്ഘാടന ദിവസം ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ കര്‍ത്താര്‍പുര്‍ സന്ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് ആവശ്യമില്ലെന്നും ഏതെങ്കിലും തിരിച്ചറിയല്‍ രേഖ മതി എന്നുമായിരുന്നു.

എന്നാല്‍,  കഴിഞ്ഞ ദിവസം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ ഇളവ് പാക് സൈന്യം റദ്ദാക്കിയിരുന്നു. വിഷയത്തില്‍ പാക്കിസ്ഥാന്‍ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതിനോട് പ്രതികരിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.