ഇന്ത്യക്കെതിരെ 'മുഹമ്മദിന്റെ പോരാളികളെ' പുറത്തിറക്കി പാക്കിസ്ഥാന്‍; ജയ്‌ഷെ തലവന്‍ മസൂദ് അസറിനെ ജയില്‍ മോചിതനാക്കി; അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി ഭാരതം; രാജ്യമെമ്പാടും അതീവജാഗ്രതാ നിര്‍ദേശം

Monday 9 September 2019 12:30 pm IST

 

ന്യൂദല്‍ഹി: ജയ്‌ഷെ മുഹമ്മദ് തലവനും ആഗോളഭീകരനുമായ മൗലാന മസൂദ് അസറിനെ പാകിസ്ഥാന്‍ ജയില്‍മോചിതനാക്കിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മസൂദ് അസര്‍ പാകിസ്ഥാന്റെ കരുതല്‍ തടങ്കലിലായിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനു പിന്നാലെയാണ് പാകിസ്ഥാന്‍ വന്‍ ആക്രമണത്തിന് ലക്ഷ്യമിടുന്നത്. ഭാരതത്തില്‍ പാകിസ്ഥാന്‍ പദ്ധതിയിടുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനാണ് അസ്ഹറിനെ വിട്ടയച്ചതെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2001ലെ പാര്‍ലമെന്റ് ആക്രമണം, കഴിഞ്ഞ ഫെബ്രുവരിയിലെ പുല്‍വാമ ആക്രമണം തുടങ്ങി ഇന്ത്യയ്‌ക്കെതിരായ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് മസൂദ് അസര്‍. ഈ വര്‍ഷം മെയ് ഒന്നിനു മസൂദ് അസറിനെ ആഗോള ഭീകരനായി യുഎന്‍ സുരക്ഷാ സമിതി പ്രഖ്യാപിച്ചിരുന്നു. പതിറ്റാണ്ടുകളുടെ നിരന്തരമായ ശ്രമങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ലഭിച്ച വന്‍ വിജയമാണിത്. ഇതേ തുടര്‍ന്ന് അസറിന്റെ ആസ്തി മരവിപ്പിക്കുകയും, യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. 

ജമ്മു കശ്മീരിലെ സിയാക്കോട്ടിലും രാജസ്ഥാനിലും ആക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സൈനിക സന്നദ്ധ സംഘടന ആസ്ഥാനങ്ങളിലും ബേസ് ക്യാമ്പുകളിലും ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. ജയ്‌ഷെ മുഹമ്മദ് ഒരു അണ്ടര്‍വാട്ടര്‍ വിഭാഗത്തെ ആക്രമണങ്ങള്‍ നടത്താനായി പരിശീലിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ നാവികസേന അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്തരമൊരു ശ്രമത്തെ തടയാന്‍ തങ്ങള്‍ പൂര്‍ണ്ണമായും സജ്ജരാണെന്ന് ചീഫ് നേവല്‍ സ്റ്റാഫ് അഡ്മിറല്‍ കരമ്പിര്‍ സിംഗ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.