ഇന്ത്യയുമായി നേരിട്ട് അടിക്കാന്‍ ഭയം; ചെറിയ ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി എഎസ്ഐ; ഭാരതത്തില്‍ പ്രശ്നങ്ങല്‍ സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്റെ പുതുശ്രമം

Thursday 11 July 2019 5:08 pm IST

ന്യൂദല്‍ഹി:  ആഗോളതലത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യ നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് പുതിയ തന്ത്രം പുറത്തെടുത്ത് പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ.  രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചെറിയ ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക, സൈനിക സഹായം നല്‍കി ഇന്ത്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ്   ഐഎസ്‌ഐയുടെ നീക്കമെന്ന് റിപ്പോര്‍ട്ട്. സിപാ ഇ സഹാബ, ജെയ്ഷ് ഉള്‍ അദില്‍, ലഷ്‌കര്‍ ഇഒമര്‍, അല്‍ ബാദര്‍, ലക്ഷകര്‍ ഭ ജാങ്ഗ്വി, തഹ്‌റീക് ഉള്‍ മുജാഹിദീന്‍, അല്‍ ഉമര്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകരസംഘടനകളുമായി ഐഎസ്‌ഐ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുല്‍വാമ സംഭവത്തിന് ശേഷം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ നടത്തിയ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ ത്വയിബ, ഹിസ്ബുല്‍ മുജാഹിദീന്‍, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകസംഘടനകളുടെ പ്രവര്‍ത്തനം താറുമാറായിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായി. ഇതിന് പിന്നാലെയാണ് ചെറിയ ഭീകരസംഘടനകളെ ഉപയോഗിച്ച് ഒളിയുദ്ധം നടത്താന്‍ ഐഎസ്‌ഐ തയ്യാറെടുക്കുന്നത്.

ബലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെ അതിര്‍ത്തി വഴിയുള്ള പാക് ഭീകരവാദികളുടെ നുഴഞ്ഞുകയറ്റം 43 ശതമാനം കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. . മുമ്പത്തേക്കാള്‍ കാശ്മീരിലെ സുരക്ഷാസ്ഥിതി മെച്ചപ്പെട്ടു. തീവ്രവാദികള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുകയെന്ന നയമാണ് ഇപ്പോള്‍ ഇന്ത്യ സ്വീകരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.