പാലാ വോട്ടെടുപ്പ് ആരംഭിച്ചു; രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി, ജനവിധി തേടുന്നത് 13 പേര്‍

Monday 23 September 2019 8:28 am IST

 

പാലാ : ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവില്‍ പാലായിലെ ഉപതരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴിനു തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ആദ്യ മണിക്കൂറില്‍ തന്നെ നിരവധി ആളുകളാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കാനാട്ടുപാറ ഗവ. പോളിടെക്‌നിക് കോളേജിലെ 119ാം ബൂത്തില്‍ ആദ്യ വോട്ടറും മാണി സി. കാപ്പന്‍ ആയിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരി ഉള്‍പ്പടെ 13 പേരാണ് പാലായില്‍ ജനവിധി തേടുന്നത്. 

 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. 1965 മുതല്‍ 13 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് പാലായെ പ്രതിനിധീകരിച്ച കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. അതേസമയം വരാനിരിക്കുന്ന അഞ്ച് ഉപ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാനത്തെ ജനങ്ങളും ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.