പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ വി.കെ. ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് ടി.ഒ. സൂരജ്; റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷും ശുപാര്‍ശ ചെയ്തതെന്നും വെളിപ്പെടുത്തല്‍

Thursday 19 September 2019 9:16 am IST

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിനുള്ള തുക മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് അന്നത്തെ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ആയിരുന്നെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടയിലാണ് സൂരജ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു. 

കരാര്‍ കമ്പനിക്ക് പണം നല്‍കാന്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷും ശുപാര്‍ശ ചെയ്തതെന്നും സൂരജ് പറഞ്ഞു. പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ കുറ്റപ്പെടുത്തി സൂരജ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് മാധ്യമങ്ങളോടും വെളിപ്പെടുത്തിയിരിക്കുന്നത്. 

അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം മൂന്നുവരെ നീട്ടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് അവധിയായതിനാല്‍ കൊച്ചിയില്‍ നടക്കുന്ന ക്യാമ്പ് സിറ്റിങ്ങിലാണ് സൂരജിനെ കൊണ്ടുവന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.