പാലാരിവട്ടം പാലം അഴിമതി: മുന്‍ പി.ഡബ്ല്യു.ഡി സെക്രട്ടറി ടി.ഒ സൂരജ് അറസ്റ്റില്‍

Friday 30 August 2019 1:45 pm IST

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി.ഒ സൂരജ് അറസ്റ്റില്‍. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ കൊച്ചി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് നടത്തിയത്. ഇന്നലെ മൂന്ന് മണിക്കൂര്‍ നേരം ടി.ഒ സൂരജിനെ ചോദ്യം ചെയ്യ്തിരുന്നു. സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്. അന്നത്തെ മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ചോദ്യംചെയ്യലിന് ശേഷം ടി.ഒ സൂരജ് പറഞ്ഞിരുന്നു. 90 ശതമാനം നടപടികള്‍ നടക്കുമ്പേഴും താന്‍ ചുമതലയിലുണ്ടായിരുന്നില്ല. പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആരും ബോധപൂര്‍വം ചെയ്തതാണെന്ന് കരുതുന്നില്ല. സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്നും ടി. ഒ സൂരജ് പറഞ്ഞിരുന്നു.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ നിര്‍മാണക്കമ്പനിയായ ആര്‍ ഡി എസ് പ്രൊജക്ട്‌സ് എംഡി സുമിത് ഗോയലിനെയും  മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന് പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.