പാഞ്ചാലിമേട്ടിലെ ക്ഷേത്രവും ഭൂമിയും സംരക്ഷിക്കുക; കുരിശു കൃഷിക്കാര്‍ക്കെതിരെ നാളെ ബജ്‌റംഗ്ദളിന്റെ പ്രതിഷേധമാര്‍ച്ച്

Sunday 21 July 2019 9:44 pm IST
ഭൂമി കൈയേറി കുരിശുകൃഷി ചെയ്തവര്‍ക്കെതിരെ നടത്തിയ പ്രതിഷേധങ്ങളും പരാതികളും സര്‍ക്കാര്‍ അവഗണിച്ചതിനെതിരെയാണ് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുന്നത്.

കൊച്ചി: പാഞ്ചാലിമേട്ടിലെ ക്ഷേത്രവും ഭൂമിയും സംരക്ഷിക്കുന്നതിനായി വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ പാഞ്ചാലിമേട്ടിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ രാവിലെ പത്ത് മണിക്കാണ് മാര്‍ച്ച്.

ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ഹിന്ദുവിരുദ്ധ നിലപാട് അവസാനിപ്പിക്കുക, കുരിശ് കൃഷിക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പാഞ്ചാലിമേട്ടിലും പരിസരത്തും സ്ഥാപിച്ചിട്ടുള്ള കുരിശ് ഉടനടി നീക്കം ചെയ്യുക, ഇടുക്കി ഡിടിപിസി അനധികൃതമായി നടത്തിയിട്ടുള്ള നിര്‍മാണം ഉപേക്ഷിച്ച് ഭക്തരില്‍നിന്ന് നടത്തുന്ന പണപ്പിരിവ് നിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. ഭൂമി കൈയേറി കുരിശുകൃഷി ചെയ്തവര്‍ക്കെതിരെ നടത്തിയ പ്രതിഷേധങ്ങളും പരാതികളും സര്‍ക്കാര്‍ അവഗണിച്ചതിനെതിരെയാണ് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുന്നത്. 

പാഞ്ചാലിമേട് ക്ഷേത്രവും ഭൂമിയും ചെങ്ങന്നൂര്‍ വാണിപ്പുഴ മഠം സര്‍ക്കാരിന് കൈമാറുകയും പിന്നീട് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറുകയും ചെയ്തതാണ്. 2010നുശേഷം 87 കൈയേറ്റക്കാര്‍ പട്ടയത്തിനായി സമര്‍പ്പിച്ച അപേക്ഷ സര്‍ക്കാര്‍ നിരസിച്ചതാണ്. കൈയേറ്റം സാധൂകരിക്കുന്നതിനുവേണ്ടിയാണ് കുരിശ് നാട്ടിയിരിക്കുന്നത്. 1980ല്‍ സ്ഥാപിതമായ പള്ളികളുടെ നേതൃത്വത്തില്‍ സ്ഥാപിച്ച കുരിശ് അടക്കം 14 കുരിശുകള്‍ ഇന്നവിടെയുണ്ട്. വോട്ട് ബാങ്കിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കരിശ്കൃഷിയെ ന്യായീകരിക്കുന്നത്. 

ക്ഷേത്രം ഉപദേശകസമിതിയും ദേവസ്വം ബോര്‍ഡും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ കൈയേറ്റ ലോബിക്കുവേണ്ടി റവന്യൂ, പഞ്ചായത്ത് അധികാരികള്‍ തടസ്സപ്പെടുത്തുകയാണ്. വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, ബജ്‌റംഗ്ദളിന്റെ സംസ്ഥാന സംയോജകന്‍ വി.പി. രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.