പാപ്പന്റേം, സൈമന്റേം പിള്ളേര്‍ തിയേറ്ററിലേക്ക്

Sunday 2 February 2020 5:22 pm IST

പാപ്പന്റേം സൈമന്റേം പിള്ളേരുടെ വീരപരാക്രമങ്ങളുടെ കഥ പറയുകയാണ് പാപ്പന്റേം സൈമന്റേം പിള്ളേര്‍ എന്ന ചിത്രം. സിസ് ടെലി മീഡിയയ്ക്കു വേണ്ടി ഷിജോ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രീകരണം കാലടിയിലും, പരിസരങ്ങളിലുമായി പൂര്‍ത്തിയായി. ചിത്രം ഉടന്‍ തിയേറ്ററില്‍ എത്തും. 

ക്വട്ടേഷന്‍ സംഘങ്ങളുടെ തലവന്മാരാണ് പാപ്പനും സൈമനും.  ഇവരുടെ കഥയിലൂടെ ക്വട്ടേഷന്‍ സംഘങ്ങളുടെ ഇടയിലുളള  കുടിപ്പകകളുടെ കഥ കോമഡിയിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകന്‍ ഷിജോ വര്‍ഗീസ്.  

പാപ്പന്റെയും സൈമന്റെയും ക്വട്ടേഷന്‍ ടീമില്‍ ഒരു പറ്റം മിടുമിടുക്കന്മാരായ ചെറുപ്പക്കാരാണ് പ്രവര്‍ത്തിക്കുന്നത്. പാപ്പന്റെ സംഘത്തിലാണ് മിടുക്കന്മാര്‍ കൂടുതലുളളത്. ജറി, വിനയന്‍, പീറ്റര്‍, എല്‍ദൊ, കുട്ടന്‍ എന്നിവര്‍ പാപ്പന്റെ സംഘത്തിലെ നെടുംതൂണുകളായി പ്രവര്‍ത്തിക്കുന്നു. പിന്നെ പാപ്പന് വര്‍ക്കിപ്പിള്ള(കോട്ടയം പ്രദീപ്) എന്നൊരു ആശ്രിതനുമുണ്ട്. വര്‍ക്കി പിള്ളയ്ക്ക് വെട്ടാനും കുത്താനുമൊന്നും അറിഞ്ഞുകൂടാ. ആളൊരു പാവം. ടെന്‍ഷന്‍ കൂടുന്ന സമയത്ത് പാപ്പനെ കോമഡി പറഞ്ഞ് ആശ്വസിപ്പിക്കും. അതാണ് വര്‍ക്കിപിള്ളയെക്കൊണ്ടുളള ഉപകാരം. വര്‍ക്കിക്ക് ഒരു മകളുണ്ട്. അവളെക്കൂടി പോറ്റേണ്ട ഗതികേടിലാണ് പാപ്പന്‍.

നാട്ടിലെ ലൈംഗിക രോഗ വിദഗ്ധനാണ് പങ്കജാക്ഷന്‍പിള്ള (ബിനു അടിമാലി)പാപ്പന്റേം സൈമന്റേം പിള്ളേരുടെ വലിയൊരു ആശ്വാസമാണ് പിളള. എല്ലാവര്‍ക്കും  ആശ്വാസം പകര്‍ന്നുകൊണ്ട് പിളള സുഖിച്ച് ജീവിക്കുന്നു. നാട്ടിലെ ഒരു സ്‌കൂള്‍ മാഷിനെയും മകനെയും ഖാദര്‍ എന്ന ചായക്കടക്കാരനെയും കൊട്ടേഷന്‍ സംഘം തട്ടിക്കൊണ്ട് പോയി.  ഇതില്‍ രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു. അതോടെ സംഘാംഗങ്ങള്‍ വര്‍ക്കിപിള്ളയുടെ വീട്ടില്‍ ഒളിച്ചു താമസിക്കുന്നു. വര്‍ക്കിപ്പിള്ളയുടെ മകള്‍ ഷിന്‍സിക്ക് അത് വലിയ ആശ്വാസമായി. ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ വന്നു നില്‍ക്കുകയായിരുന്നു ഷിന്‍സി. കാണുന്നവരെയെല്ലാം പ്രണയിച്ച് നടക്കുന്ന പ്രണയ രോഗിയായ ഷിന്‍സി, പാപ്പന്റെ പയ്യനായ എല്‍ദൊയുമായി  പ്രണയത്തിലാകുന്നു. വര്‍ക്കിക്ക് അത് പുലിവാലായി മാറുകയും ചെയ്തു.

രചന-പി. പാറപ്പുറം, ക്യാമറ-ഗോപകുമാര്‍.പി.എസ്, എഡിറ്റര്‍-വിനയ്, ഗാനങ്ങള്‍-പി. പാറപ്പുറം, സോജിന്‍ ജയിംസ്, സംഗീതം-കലാമണ്ഡലം ജോയ് ചെറുവത്തൂര്‍, അനുരാജ്  ശ്രീരാഗം, സൈലേഷ് നാരായണന്‍, കല-ഷൈജു, മേക്കപ്പ്-മനോജ് ബാബു, മാനേജര്‍-പോള്‍ പെട്ട, സ്റ്റില്‍-പ്രഭ സ്റ്റുഡിയോ.

കോട്ടയം പ്രദീപ്, ജയിംസ് പാറക്ക, ബിനു അടിമാലി, കണ്ണൂര്‍ വാസുട്ടി, ശിവാനന്ദന്‍, അവിനാഷ്,സന്തോഷ് കുമാര്‍, വിഷ്ണു, ഗിരീഷ് ഗോപി, ഷിജോ വര്‍ഗീസ്, വിഷീഷ്, സനല്‍, പോള്‍ പെട്ട, മാര്‍ട്ടിന്‍,ഷൈജു, ശാന്തകുമാരി, ശിവാനി, അഞ്ജലി എന്നിവര്‍ അഭിനയിക്കുന്നു. ചിത്രം ഉടന്‍ തിയേറ്ററില്‍ എത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.