ആറന്മുള കണ്ണാടിക്കൊപ്പം പരശുരാമന്റെ മഴുവും വിപണിയില്‍ എത്തിക്കാനൊരുങ്ങി ജേക്കബ് തോമസ്

Friday 15 November 2019 8:42 am IST

ഷൊര്‍ണൂര്‍: വിനോദ സഞ്ചാരികള്‍ക്കായി എംഡി ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ പരശുരാമന്റെ മഴു നിര്‍മിക്കാനൊരുങ്ങി ഷാര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ്. കാര്‍ഷികോപകരണ വിപണി കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ പ്രവര്‍ത്തനം അതില്‍ നിന്നും കുറച്ചുകൂടി വിപുലമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്. 

ഇനി മുതല്‍ പരമ്പരാഗത രീതികളില്‍നിന്ന് മാറ്റംവരുത്തി കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്നതോടൊപ്പം പുതിയ ഉത്പന്നങ്ങളും ഇനി നിര്‍മിക്കും. പരശുരാമന്‍ മഴുവെറിഞ്ഞാണ് കേരളമുണ്ടായതെന്ന ഐതിഹ്യത്തിന്റെ ചുവടുപിടിച്ചാണ് ആദ്യപരീക്ഷണമെന്നനിലയില്‍ പരശുരാമന്റെ മഴു നിര്‍മിച്ചിരിക്കുന്നത്. 

ടൂറിസംകേന്ദ്രമായതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് വാങ്ങിക്കൊണ്ടുപോകാവുന്ന പ്രദര്‍ശനോത്പന്നമായാണ് നിര്‍മിച്ചിരിക്കുന്നത്. ആറന്മുള കണ്ണാടിയുടെയും ചുണ്ടന്‍വള്ളങ്ങളുടെയും മാതൃകപോലെ മഴുവും വിപണിയിലെത്തിക്കാനാണ് ലക്ഷ്യമെന്നും ജേക്കബ് തോമസ് അറിയിച്ചു. 

ഷൊര്‍ണൂര്‍ അഗ്രിക്കള്‍ചറല്‍ ഇംപ്ലിമെന്റ്സ് കണ്‍സോര്‍ഷ്യം സംഘടിപ്പിച്ച പ്രചോദന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മഴുവിന്റെ ഏതാകൃതിയിലും വലിപ്പത്തിലും നിര്‍മിക്കാനാവും. എല്ലാമാസവും ഇത്തരത്തില്‍ പുതിയ ഉത്പന്നങ്ങള്‍ നിര്‍മിച്ച് മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ മുഖച്ഛായ മാറ്റി ലാഭത്തിലാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഈ വേദിയില്‍വെച്ചായിരുന്നു പരശുരാമന്റെ മഴു അദ്ദേഹം ഉദ്ഘാടനം ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.