മുഖ്യ പരിശീലകനാകാന്‍ ആറു പേര്‍

Tuesday 13 August 2019 10:35 pm IST

 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനെ തെരഞ്ഞെടുക്കുന്നതിനായി ബിസിസിഐ പുറത്തിറക്കിയ ചുരുക്കപ്പട്ടികയില്‍ ആറു പേര്‍ മാത്രം. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി, മുന്‍ ടീം മാനേജര്‍ ലാല്‍ചന്ദ് രജ്പുത്, മുന്‍ ഓള്‍ റൗണ്ടര്‍ റോബിന്‍ സിങ്, മുന്‍ ന്യൂസിലന്‍ഡ് പരിശീലകന്‍ മൈക്ക് ഹസ്സന്‍, ഓസ്‌ട്രേലിയയുടെ ടോം മൂഡി, വിന്‍ഡീസിന്റെ ഫില്‍ സിമണ്‍സ് എന്നിവരാണ് ചരുക്കപ്പട്ടികയിലുള്ളത്.

കപില്‍ദേവ് തലവനായ ക്രിക്കറ്റ് ഉപദേശക സമിതി  ചുരക്കപ്പട്ടികയിലു്ള്ളവരെ ഇന്റര്‍വ്യൂ ചെയ്യും. രണ്ടായിരം അപേക്ഷകളാണ് വിവിധ പരീശലക പദവികളിലേക്കായി ഇന്ത്യന്‍ ക്രിക്കറ്റ കണ്‍ട്രോള്‍ ബോര്‍ഡിന് ലഭിച്ചത്.

നായകന്‍ വിരാട് കോഹ്‌ലിയുടെ പിന്തുണയുള്ള സാഹചര്യത്തില്‍ രവി ശാസ്ത്രി തന്നെ ഇന്ത്യന്‍ പരിശീലകനായേക്കുമെന്നാണ് സൂചന. ഇന്ത്യന്‍ ടീമിനൊപ്പം വിന്‍ഡീസില്‍ പര്യടനം നടത്തുന്ന ശാസ്ത്രിയെ സ്‌കൈപ്പ് വഴി ഇന്റവ്യൂ ചെയ്യും.

ടോം മൂഡി മുന്‍ ഓസീസ് ഓള്‍ റൗണ്ടറാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലകനായിരുന്നു. മൂഡിയുടെ ശിക്ഷണത്തില്‍ 2016- ല്‍ ഹൈദരാബാദ് ഐപിഎല്‍ കിരീടം ചൂടി. 2018 ല്‍ രണ്ടാം സ്ഥാനക്കാരായി.

രജ്പുത് ഇന്ത്യന്‍ ടീമിന്റെ മുന്‍ മാനേജരാണ്. ഇന്ത്യ എ, അഫ്ഗാനിസ്ഥാന്‍ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. നിലവില്‍ സിംബാബ്‌വെ പരിശീലകനാണ്.

റോബിന്‍ സിങ് ദീര്‍ഘകാലം മുംബൈ ഇന്ത്യന്‍സിന്റെ സഹ പരിശീലകനായിരുന്നു. 2007 മുതല്‍ 2009 വരെ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് കോച്ചായിരുന്നു. 

മൈക്ക് ഹസ്സന്‍ 2012 മുതല്‍ 2018 വരെ ന്യൂസിലന്‍ഡിന്റെ പരിശീലകനായിരുന്നു. മുന്‍ വിന്‍ഡീസ് ഓപ്പണറായ ഫില്‍ സിമണ്‍സ് ഇത്തവണ ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ മുഖ്യ പരിശീലകനായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.