പൗരത്വബില്‍ പാസാക്കാനായത് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന നേട്ടം; ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും

Friday 13 December 2019 8:56 am IST

ന്യൂദല്‍ഹി : പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും.പൗരത്വനിയമഭേദഗതി ബില്‍ പാസ്സാക്കാനായതാണ് ശീതകാല സമ്മേളനത്തിലെ സര്‍ക്കാരിന്റെ സുപ്രധാന നേട്ടം. ബില്ലിനെതിരെ പ്രതിപക്ഷം നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയെങ്കിലും ഭൂരിപക്ഷം തേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു. 

രാജ്യസഭയില്‍ നൂറ്റിയഞ്ചിനെതിരെ നൂറ്റിഇരുപത്തിയഞ്ച് വോട്ടുകള്‍ക്കാണ് ബില്ല് പാസ്സായത്. പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹ ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. ആറ് വര്‍ഷത്തിനു മുകളിലായി ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കാണ് ഇത് ലഭിക്കുക. 

അതേസമയം പൗരത്വ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ ആഭ്യന്തരമന്ത്രാലയം ഇന്ന് വിലയിരുത്തും. അമിത്ഷായുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ദല്‍ഹിയില്‍ ഉന്നത തല യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.