ഇന്ത്യയുടെ ഐക്യവും, സുരക്ഷയും സംരക്ഷിക്കും; പോലീസ് സ്‌റ്റേഷനുകളിലും; സേനാ ഓഫീസുകളിലും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ചിത്രവും വെയ്ക്കാന്‍ നിര്‍ദ്ദേശം

Friday 18 October 2019 9:26 am IST

ന്യൂദല്‍ഹി : കേന്ദ്ര സുരക്ഷാ സേനാ ഓഫീസുകളിലും, രാജ്യത്തെ പോലീസ് സ്‌റ്റേഷനുകളിലും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ചിത്രം വയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ഈ തീരുമാനം. 

ചിത്രത്തിനൊപ്പം ഞങ്ങള്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ഐക്യവും, സുരക്ഷയും സംരക്ഷിക്കും എന്ന സന്ദേശവും പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2014 മുതല്‍ പട്ടേലിന്റെ ജന്മദിനം ദേശീയ ഐക്യ ദിനമായാണ് ആചരിക്കുന്നത്. 

കൂടാതെ സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന വിഷയത്തില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും ചടങ്ങില്‍ സര്‍ദാര്‍ പട്ടേല്‍ ദേശീയ സംയോജന അവാര്‍ഡും നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.