പെഹ്‌ലൂ ഖാനെ പശുക്കടത്തിന് അടിച്ചു കൊന്നതിന്റെ തെളിവ് എവിടെ?. ഖാന്‍ ഹൃദ്രോഗം മൂലമാണ് മരിച്ചതെന്നാണ് ഡോക്ടമാരുടെ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചു; പ്രതിചേര്‍ത്ത ആറു പേരെയും വെറുതെവിട്ടു

Wednesday 14 August 2019 7:44 pm IST

ജയ്പ്പൂര്‍:  രാജസ്ഥാനിലെ ആള്‍വാറില്‍ പെഹ്‌ലൂ ഖാന്‍ എന്നയാളെ അടിച്ചുകൊന്നുവെന്ന്  ആരോപിച്ചെടുത്ത കേസില്‍ ആറു പ്രതികളെയും  വിചാരണക്കോടതി വിട്ടയച്ചു. മര്‍ദിച്ചുകൊന്നുവെന്നതിന് വ്യക്തമായ തെളിവില്ലെന്നും സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വിട്ടയയ്ക്കുന്നതെന്നും കോടതി പറഞ്ഞു. 

മറ്റ് ആറു പേര്‍ക്കൊപ്പം ചേര്‍ന്ന് ജയ്പ്പൂരില്‍ നിന്ന് ഹരിയാനയിലേക്ക് പശുവിനെ കടത്തിയെന്നാരോപിച്ച് 55 വയസുള്ള പെഹ്‌ലൂ ഖാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നുവെന്നായിരുന്നു കേസ്. 2017ലായിരുന്നു സംഭവം. ഖാനെ ഗോരക്ഷകര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചുകൊന്നെന്നായിരുന്നു ആരോപണം.

ഖാന്‍ ഹൃദ്രോഗം മൂലമാണ് മരിച്ചതെന്നാണ് ഡോക്ടമാരുടെ റിപ്പോര്‍ട്ട്. എന്നാല്‍, മര്‍ദനത്തിലേറ്റ പരിക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ട്. ഇൗ വൈരുദ്ധ്യവും  പ്രതികളെ വിട്ടയയ്ക്കാന്‍ കാരണമായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.