'ആ പേന ഞങ്ങളുടെയല്ല; ഞങ്ങളുടെ പേന ഇങ്ങനെയല്ല'; അഖിലിന്റെ നെഞ്ചില്‍ കുത്തിയത് ഹീറോ പേനയാണെന്ന എസ്എഫ്‌ഐയുടെ വിശദീകരണത്തെ പരിഹസിച്ച് യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പെന്‍ഹീറോ!

Friday 12 July 2019 11:15 pm IST
തങ്ങള്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീട്ടെയ്ല്‍ കമ്പനിയാണ്. ഈ ക്രര കൃത്യവുമായി ബന്ധപ്പെട്ട് വിശദീകരിച്ചിരിക്കുന്ന എല്ലാ പോസ്റ്റുകളും ഞങ്ങള്‍ നിരസിക്കുന്നു എന്നും പെന്‍ ഹീറോ പറയുന്നു.

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായ അഖില്‍ സ്വയം നെഞ്ചില്‍ ഹീറോ പേന കൊണ്ട് കുത്തുകയായിരുന്നു എന്ന എസ്എഫ്‌ഐയുടെ വിശദീകരണത്തെ പരിഹസിച്ച് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെന്‍ഹീറോ എന്ന റീട്ടെയ്ല്‍ കമ്പനി.

ഇന്ത്യയില്‍ നടന്ന ഒരു വധശ്രമവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലും മറ്റുമായി പോസ്റ്റുകള്‍ ഇടുന്നുണ്ട്. എന്നാല്‍ ആ പേനയുടെ നിര്‍മ്മാതാക്കള്‍ തങ്ങളല്ലെന്നും അതുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്നും ചൈനയിലെ ഷാങ്ഹായി ഹിറോ പേന കമ്പനിയാണ് അതെന്നും പെന്‍ഹീറോ വിശദീകരിക്കുന്നു.

തങ്ങള്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീട്ടെയ്ല്‍ കമ്പനിയാണ്. ഈ ക്രര കൃത്യവുമായി ബന്ധപ്പെട്ട് വിശദീകരിച്ചിരിക്കുന്ന എല്ലാ പോസ്റ്റുകളും ഞങ്ങള്‍ നിരസിക്കുന്നു എന്നും പെന്‍ ഹീറോ പറയുന്നു.

നേരത്തെ എസ്എഫ്ഐ തിരുവനന്തപുരം എന്ന ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് ഇങ്ങനെ:-

സഖാക്കളെ ,

യൂണിവേഴ്സിറ്റി കോളേജ് ക്യാംപസിൽ ഇന്ന് നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമാണ്,
ക്ലാസ്സിൽ സെമിനാർ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില വിദ്യാർത്ഥികൾ തമ്മിൽ തമാശയ്ക്ക് തുടങ്ങിയ ഒരു തർക്കം ക്ലാസിന് പുറത്തു എത്തുകയും ,

ചില വലതുപക്ഷഅനുഭാവമുള്ള വിദ്യാർത്ഥികൾ മുതലെടുക്കുകയും SFI യുടെ യൂണിറ്റ് അംഗങ്ങളെ ടാർജറ്റ് ചെയ്തുകൊണ്ട് അവർ ഈ പ്രശ്നം വലുതാക്കുകയും ചെയ്തു.

തുടർന്ന് മറ്റു വിദ്യാർത്ഥികൾ നോക്കി നിൽക്കെ അതിൽ ഒരു വിദ്യാർത്ഥി കൈയിൽ കരുതിയ ഹീറോ പേന ഉപയോഗിച്ചു തന്റെ ശരീരത്തിൽ സ്വയം മുറിവേല്പിക്കുകയും, തുടർന്ന് SFI യൂണിറ്റ് അംഗങ്ങൾ കത്തി കൊണ്ട് കുത്തിയതാണ് എന്ന് പ്രചരിപ്പിക്കുകയും ചെയ്തു..കാള പെറ്റു എന്ന് കേട്ടപാടെ മാധ്യമങ്ങൾ അത് എരിവും പുളിയും ചേർത്ത് എന്തോ വലിയ സംഭവം നടന്ന മട്ടിൽ ആക്കി തീർത്തു.

നിങ്ങൾക്ക് ഏവർക്കും അറിയാം യൂണിവേഴ്സിറ്റി കോളേജിൽ എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും സ്വസ്ഥമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്

സ്വാതന്ത്ര്യം,ജനാധിപത്യം,സോഷ്യലിസം എന്ന മുദ്രാവാക്യം ഉറക്കെ വിളിക്കുന്ന ഞങ്ങളെ കള്ള കേസ്സ് കൊടുത്ത് ജയിലിൽ അടയ്ക്കാം എന്ന് വിചാരിച്ചു ആരെങ്കിലും വെള്ളം ചൂടാക്കുന്നു എങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേയ്ക്ക്

സഖാവ് പിണറായി വിജയൻ ഭരിക്കുന്ന കേരളമാണ് ഇത്. ഞങ്ങൾക്ക് നേരെ ശബ്‌ദം ഉയർത്തുന്നവർ അത് ഒന്ന് ഓർക്കുന്നത് നല്ലതാണ്. ~ലാൽ സലാം ~ എന്നായിരുന്നു പോസ്റ്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.