ശബരിമലയില്‍ കയറാനായുള്ള ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ നീക്കത്തെ പ്രതിരോധിച്ച് ഭക്തസംഘടനകള്‍; സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്‍കി

Sunday 8 December 2019 2:23 pm IST

ന്യൂദല്‍ഹി: ശബരിമലയില്‍ കയറാന്‍ പോലീസ് സംരക്ഷണം തേടി സുപ്രീംകോടതിയില്‍  ആക്ടീവിസ്റ്റ് രഹ്ന ഫാത്തിമ ഫയല്‍ ചെയ്ത ഹര്‍ജിക്കെതിരെ തടസ ഹര്‍ജി. അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭയാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്. രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍  തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി നല്‍കിയിരിക്കുന്നത്. ശബരിമല ആചാര സംരക്ഷണ സമിതി നാളെ രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ തടസ്സ ഹര്‍ജി സമര്‍പ്പിക്കും. 

ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹര്‍ജിക്ക് ഒപ്പം ബിന്ദു അമ്മിണിയുടെ അപേക്ഷയും ഈ ആഴ്ച കേള്‍ക്കാം എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കിയിരുന്നു.ശബരിമലയില്‍ കയറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റ്  ബിന്ദു അമ്മിണിരണ്ടാഴ്ച മുമ്പാണ്  ഹര്‍ജി നല്‍കിയത്. 

വിഷയം സുപ്രീംകോടതി വിശാലബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ട പശ്ചാത്തലത്തില്‍ ഈ തീര്‍ത്ഥാടന കാലയളവില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനെതിരയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. ശബരിമലയിലെ പ്രായപരിശോധന തടയണം. ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം. സ്ത്രീപ്രവേശന വിധിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നല്‍കണമെന്നും അപേക്ഷയിലുണ്ട്. ശബരിമല ദര്‍ശനത്തിന് അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.