മാവോയിസ്റ്റ് കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് പോലീസെന്ന് പിണറായി; വിശദീകരണത്തില്‍ പോളിറ്റ് ബ്യൂറോയില്‍ അതൃപ്തി

Sunday 17 November 2019 6:44 pm IST
യുഎപിഎ കരിനിയമമാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പിബി ആവര്‍ത്തിച്ചു. അതേസമയം സംഭവത്തില്‍ കേരള സര്‍ക്കാരിനെതിരേ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പിണറായിയുടെ വിശദീകരണത്തില്‍ ചിലര്‍ അതൃപ്തി അറിയിച്ചു എന്നാണ് സൂചന.

ന്യൂദല്‍ഹി: മാവോയിസ്റ്റ് കേസില്‍ കോഴിക്കോട് പന്തീരാങ്കാവില്‍ അറസ്റ്റിലായ സിപിഎം യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സംബന്ധിച്ച് പോളിറ്റ് ബ്യൂറോ യോഗത്തില്‍ വിശദീകരണവുമായി പിണറായി വിജയന്‍. പോലിസാണ് ഇവര്‍ക്കെതിരേ യുഎപിഎ ചുമത്തിയതെന്നും വിഷയം സര്‍ക്കാരിന് മുന്നിലെത്തുമ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പിണറായി യോഗത്തില്‍ പറഞ്ഞു.

യുഎപിഎ കരിനിയമമാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പിബി ആവര്‍ത്തിച്ചു. അതേസമയം സംഭവത്തില്‍ കേരള സര്‍ക്കാരിനെതിരേ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പിണറായിയുടെ വിശദീകരണത്തില്‍ ചിലര്‍ അതൃപ്തി അറിയിച്ചു എന്നാണ് സൂചന. അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യാനും സാധ്യതയുണ്ട്.

പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയാണെന്നും യുഎപിഎ കരിനിയമമാണെന്ന നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആവര്‍ത്തിച്ചിരുന്നു. ശബരിമലയില്‍ ലിംഗസമത്വം വേണമെന്ന പാര്‍ട്ടി നിലപാടിലും മാറ്റമില്ലെന്ന് യച്ചൂരി സൂചിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.