വികൃതമായ പിണറായി സര്‍ക്കാരിന്റെ മുഖം മിനുക്കാന്‍ ഖജനാവിലെ കോടികള്‍ വാരിയെറിയുന്നു; പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 63.34 കോടി രൂപ; മാധ്യമങ്ങള്‍ക്ക് നല്‍കിയത് 59.26 കോടി

Monday 9 September 2019 6:00 pm IST

തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയില്‍ വലയുമ്പോഴും പൊതുഖജനാവിലെ പണം ധൂര്‍ത്തടിച്ച് പിണറായി സര്‍ക്കാര്‍. ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ അടിതെറ്റി വീണ സര്‍ക്കാരിന്റെ മുഖം മിനുക്കുന്നതിനായുള്ള പരസ്യം ചെയ്യുന്നതിനാണ് കോടികള്‍ മുടക്കിയിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ ഇതുവരെ പരസ്യങ്ങള്‍ക്കായി  63.34 കോടി  രൂപയാണ് ചെലവഴിച്ചത്. 

44.55 കോടി രൂപയാണ് അച്ചടിമാധ്യമങ്ങള്‍ വഴിയുള്ള പരസ്യങ്ങള്‍ക്ക് മാത്രം ചെലവഴിച്ചിട്ടുള്ളത്. ദൃശ്യമാധ്യമങ്ങള്‍ക്ക് 14.6 കോടി രൂപയും  ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് 11 ലക്ഷത്തോളം രൂപയുടെ പരസ്യവുമാണ് നല്‍കിയിരിക്കുന്നത്.  റേഡിയോ വഴിയുള്ള പരസ്യങ്ങള്‍ക്ക് 4.60 കോടി രൂപയുടെ പരസ്യം നല്‍കി. എന്നാല്‍ ഹോര്‍ഡിങുകളടക്കം പൊതുനിരത്തുകളിലും മറ്റ് പ്രചാരണമാര്‍ഗ്ഗങ്ങളിലൂടെയും പരസ്യ ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കണക്കുകള്‍ ലഭ്യമായിട്ടില്ല. പിണറായി സര്‍ക്കാരിന്റെ ഈ ധൂര്‍ത്തിനെതിരെ വന്‍ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ അടക്കം ഉയരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.