സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രചാരണം; മരം വെച്ചുപിടിപ്പിക്കാനായി മുഖ്യമന്ത്രി വിദ്യാര്‍ത്ഥികള്‍ക്കെഴുതിയ കത്തിന് ചെലവിട്ടത് 61 ലക്ഷം

Saturday 7 December 2019 12:31 pm IST

തിരുവനന്തപുരം :സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി ഇടത് സര്‍ക്കാര്‍ പ്രചിരിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രിയും മറ്റും ധൂര്‍ത്തടിക്കുന്നതായി ആരോപണം. വിദേശ യാത്രയ്ക്കും സെക്രട്ടറിയേറ്റ് ലൈബ്രറി പൊളിച്ചു പണിയുന്നതും കൂടാതെയാണ് വേറെ ധൂര്‍ത്തും പുറത്തുവന്നിരിക്കുന്നത്. 

മരങ്ങള്‍ വച്ചു പിടിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ സന്ദേശം പ്രിന്റ് ചെയ്യുന്നതിലാണ പുതിയ അഴിമതി  കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. 'പ്രിയപ്പെട്ട കുട്ടികള്‍ക്ക് മുഖ്യമന്ത്രി എഴുതുന്ന കത്ത്' എന്ന തലക്കെട്ടോടെയായിരുന്നു കത്തുകള്‍. എഴുതിയ ആശംസയുടെ 40 ലക്ഷം കോപ്പികളാണു കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് അച്ചടിച്ചത്. ഇതിനായി 61 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത്. മരങ്ങളെ സംരക്ഷിക്കാനായി എല്ലാ രാജ്യങ്ങളും കടലാസുരഹിത സന്ദേശങ്ങളിലേക്ക് മാറണം എന്ന് രാജ്യത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് 42 ലക്ഷം കടലാസുകള്‍ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തയച്ചിരിക്കുന്നത്. 

28 സെന്റീമീറ്റര്‍ വീതിയും 21 സെന്റീമീറ്റര്‍ നീളവുമുള്ള കത്തിന്റെ 23 ലക്ഷം കോപ്പിയും 9.3 സെ.മീ. വീതിയും 21 സെ.മീ. നീളവുമുള്ള കത്തിന്റെ 19.55 ലക്ഷം കോപ്പിയുമാണ് അച്ചടിച്ചത്.  

പ്രവേശനോല്‍സവത്തിന്റെ ഭാഗമായാണ് കത്ത് തയ്യാറാക്കിയതെങ്കിലും പല വിദ്യാലയങ്ങളിലേക്കും ഇതുവരെ ഇത് എത്തിക്കാനായിട്ടില്ല. എന്നിരിക്കേയാണ് അച്ചടിച്ചതിന്റെ ബില്ല് സംസ്ഥാന ധനവകുപ്പ് പാസാക്കി പണം നല്‍കിയിരിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.