ശബരിമല വിധിയില്‍ ആശയക്കുഴപ്പം; വ്യക്തത വേണം; നിയമോപദേശം തേടും; യുവതികളെ കയറ്റുമോ ഇല്ലയോ എന്ന വ്യക്തമാക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍

Thursday 14 November 2019 5:42 pm IST

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിധിയിലെ പുന: പരിശോധന ഹര്‍ജി സംബന്ധിച്ച കാര്യങ്ങള്‍ വിശാല ബെഞ്ചിലേക്ക് വിട്ടതില്‍ ആശയക്കുഴപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി സംബന്ധിച്ചു കൂടുതല്‍ വ്യക്തത വേണം. ഇതിനായി മുതിര്‍ന്ന നിയമജ്ഞരുടെ ഉപദേശം തേടും. വിധിയില്‍ സ്റ്റേ ഇല്ല എന്നാണ് മനസിലാക്കുന്നത്. എന്നാല്‍, വിശാല ബെഞ്ചിലേക്ക് കാര്യങ്ങള്‍ വിടുമ്പോള്‍ നിലവിലെ വിധി എത്തരത്തില്‍ നടപ്പാക്കും എന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടി വരും.

വിധി എന്തായാലും നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ല. ഇനിയും സമയമുണ്ടല്ലോ, വിധിയുടെ വിശദാംശം പരിശോധിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിധി വന്ന ശേഷം നാമജപം ഒക്കെ നടക്കുന്നുണ്ട് എന്ന ചോദ്യത്തിന്, അതു നടക്കട്ടെ അതിനു വേണ്ടി നടക്കുന്നവര്‍ ഉണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.