അസാധാരണമായ വാശിയോടെയും തിടുക്കത്തോടെയും കേന്ദ്ര സര്‍ക്കാര്‍ ബില്‍ പാസാക്കി; പൗരത്വ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി പിണറായി

Tuesday 10 December 2019 7:15 pm IST
അസാധാരണമായ വാശിയോടെയും തിടുക്കത്തോടെയുമാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ പാസാക്കിയതെന്നായിരുന്നു പിണറായിയുടെ ആരോപണം. അതായത് ഇത്തിരി സമയം കിട്ടിയിരുന്നെങ്കില്‍ ഒന്നു കരുതാമായിരുന്നു എന്ന ധ്വനിയും അതിലുണ്ട്.

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയപ്പോള്‍, അതിന്റെ അസഹിഷ്ണുത അനുഭവപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടര്‍ക്കുമാണ്. നുഴഞ്ഞു കയറ്റക്കാരുടേയും മാവോയിസിറ്റുകളുടേയുമെല്ലാം ചങ്ങാത്തം സിപിഎമ്മിന് അവകാശപ്പെടാനുള്ളതു കൊണ്ട് തന്നെ പിണറായി തന്റെ പ്രതിഷേധം ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു.

അസാധാരണമായ വാശിയോടെയും തിടുക്കത്തോടെയുമാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ പാസാക്കിയതെന്നായിരുന്നു പിണറായിയുടെ ആരോപണം. അതായത് ഇത്തിരി സമയം കിട്ടിയിരുന്നെങ്കില്‍ ഒന്നു കരുതാമായിരുന്നു എന്ന ധ്വനിയും അതിലുണ്ട്. ഇന്ത്യയുടെ മതനിരപേക്ഷ - ജനാധിപത്യ സ്വഭാവത്തിനുനേരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നാണ് മുഖ്യന്റെ മറ്റൊരു ആരോപണം. 

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് കുടിയേറുന്നവരില്‍ മുസ്ലിങ്ങളെ ഒഴിച്ചുനിര്‍ത്തുകയാണ്. മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നെത്തുന്ന ആറ് മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം അനുവദിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. ഈ രണ്ട് മാനദണ്ഡങ്ങളും ഒഴിവാക്കപ്പെടണം. ഭരണഘടനയിലെ പൗരത്വം സംബന്ധിച്ച അനുഛേദങ്ങളും മൗലിക അവകാശങ്ങളുമെല്ലാം ലംഘിക്കപ്പെടുകയാണിവിടെ എന്നും പിണറായി ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.