ആപ്പിനൊപ്പം പ്രചരണം നടത്താന്‍ പിണറായി വിജയന്‍; ദല്‍ഹി തെരഞ്ഞെടുപ്പില്‍ സിപിഎം കാഴ്ചക്കാര്‍

Sunday 19 January 2020 12:22 pm IST

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പ്രചരണത്തിനിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് റിപ്പോര്‍ട്ട്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം മുതലെക്കാമെന്ന ഉദ്ദേശത്തോടെയാണ് നീക്കം. തീരുമാനം ഗുണം ചെയ്യുമെന്ന പ്രതീക്ഷ മാത്രമാണ് ആപ്പിന്റെ കൈമുതല്‍.

മലയാളികള്‍ കൂടുതലുള്ള മേഖലകളില്‍ പിണറായി വിജയനെ പ്രചരണത്തിന് ഇറക്കിയേക്കും. കൂടാതെ മതേതര നിലപാട് സ്വീകരിക്കുന്നവരെയും പ്രചരണത്തിനിറക്കാനാണ് ആംആദ്മിയുടെ നീക്കം.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇത്തവണ ആകെ എട്ട് വനിതകളാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചത്. ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ്. 11 ന് ഫലം പ്രഖാപിക്കും. അരവിന്ദ് കെജ്രിവാള്‍ ദല്‍ഹിയില്‍ നിന്നാണ് മത്സരിക്കുക. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്പര്‍ ഗഞ്ചില്‍ നിന്നും ജനവിധി തേടും. 

അതേസമയം തലസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ സിപിഎം കാഴ്ചക്കാര്‍ മാത്രമായി അവശേഷിക്കും. പാര്‍ട്ടി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥി പോലും മത്സരിക്കുന്നില്ല. ഈ സ്ഥിതി വിശേഷം നിലനില്‍ക്കുമ്പോഴാണ് ആംആദ്മി പിണറായിയെ പ്രചരണത്തിനായി കൊണ്ടു വരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.