റെയില്‍വേയില്‍ 2024 ആകുമ്പോഴേക്കും സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കും; നെറ്റ് സീറോ എമിഷന്‍ നെറ്റ്വര്‍ക്ക് ആയി 2030ല്‍ റെയില്‍വേയെ മാറ്റുമെന്നും പീയുഷ് ഗോയല്‍

Monday 27 January 2020 6:42 pm IST

ന്യൂദല്‍ഹി: റെയില്‍വേയില്‍ 2024 ആകുമ്പോഴേക്കും സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തത്തില്‍ വളരെയധികം ശ്രദ്ധാലുവാണ് തങ്ങളെന്നും അതുകൊണ്ടുതന്നെ 2030 ആകുന്നതോടെ നെറ്റ് സീറോ എമിഷന്‍ നെറ്റ്വര്‍ക്ക് ആയി റെയില്‍വേയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും വലിപ്പമേറിയ റെയില്‍വേ നെറ്റ് വര്‍ക്കിനെ സമ്പൂര്‍ണമായി വൈദ്യുതീകരിക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളിലൊന്നായിരിക്കും ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റെയില്‍വേയുടെ അടിസ്ഥാനഘടകങ്ങളുടെ വികസനത്തിന് ബ്രസീലിന്റെ പങ്കാളിത്തം ലഭ്യമായേക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. റെയില്‍വേയില്‍ നിന്ന് യാതൊരു പുറന്തള്ളലുകളും ഭാവിയില്‍ ഉണ്ടാകില്ല. ശുചിയായ ഊര്‍ജത്തിലും കരുത്തിലും അത് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.