പുതിയ സിനിമകളെ തകര്‍ക്കാന്‍ സോഷ്യല്‍ മീഡിയ വഴി ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നു; പ്രേക്ഷകരുടെ പിന്തുണ കൊണ്ട് മാത്രമേ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയൂവെന്ന് സിദ്ദിഖ്‌

Monday 20 January 2020 3:12 pm IST

സോഷ്യല്‍ മീഡിയയില്‍ വര്‍ധിച്ചുവരുന്ന അനാരോഗ്യകരമായ നിരൂപണ പ്രവണത സിനിമാവ്യവസായത്തെ തകര്‍ക്കാനേ ഉപകരിക്കൂ. അത്തരം നിരൂപണങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്ന ഒരു ചെറിയ ശതമാനം നമ്മുടെ നാട്ടിലുണ്ട്. തിയേറ്ററുകളിലെത്തുന്ന പുതിയ സിനിമകളെ തകര്‍ക്കാന്‍ സോഷ്യല്‍ മീഡിയ വഴി ശ്രമം നടക്കുന്നതായി സംവിധായകന്‍ സിദ്ദിഖ്.

തിന്മ എന്ന് പറയുന്നത് അധികകാലം നിലനില്‍ക്കില്ല. അതിനാല്‍ ഈ പ്രവണതയും അധികകാലം മുന്നോട്ട് പോവില്ല. മോഹന്‍ലാല്‍ നായകനാക്കി സംവിധാനം ചെയ്ത പുതിയ സിനിമയായ ബിഗ് ബ്രദറിന്റെ ജിസിസി റിലീസിനോടനുബന്ധിച്ച് ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം പ്രവണതകളെ നിയമം വഴി തടയല്‍ എളുപ്പമല്ല. പ്രേക്ഷകരുടെ പിന്തുണ കൊണ്ട് മാത്രമേ ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയൂ. ജിസിസി രാജ്യങ്ങളിലെ റിലീസിംഗ് പുതുതായി ഇറങ്ങുന്ന സിനിമകളുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്നും സിദ്ദിഖ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.