വീടിന്റെ ടെറസില്‍ നിര്‍മ്മിച്ച വിമാനം ഒടുവില്‍ വാനിലുയര്‍ന്നു; അമോല്‍ യാദവിന്റെ 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; പെര്‍മിറ്റ് അനുവദിച്ചത് പ്രധാനമന്ത്രി നേരിട്ട്

Monday 21 October 2019 8:11 pm IST

ന്യൂദല്‍ഹി: 18 വര്‍ഷത്തെ അമോല്‍ യാദവിന്റെ പ്രയത്‌നത്തിനു ഒടുവില്‍ അംഗീകാരം. ക്യാപ്റ്റന്‍ അമോല്‍ യാദവ് മുംബൈയിലെ സബര്‍ബന്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ ടെറസിലാണ് ആറ് സീറ്റര്‍ വിമാനം 18 വര്‍ഷം കൊണ്ട് നിര്‍മ്മിച്ചത്. എന്നാല്‍ ഇത് പരീക്ഷാണാര്‍ത്ഥം പറപ്പിക്കാന്‍ പെര്‍മിറ്റ് ലഭിച്ചിരുന്നില്ല. 2011 മുതല്‍ പെര്‍മിറ്റ് ടു ഫ്ളൈ പ്രോസസ്സ് ചെയ്യുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) നിന്ന് റെഗുലേറ്ററി ക്ലിയറന്‍സുകള്‍ നേടുന്നതില്‍ അമോല്‍ ബുദ്ധിമുട്ടിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം മൂന്ന് ദിവസം മുമ്പ് അദ്ദേഹത്തിന് അനുമതി ലഭിച്ചു. തുടര്‍ന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമോല്‍ യാദവ് കൂടിക്കാഴ്ച നടത്തി.

പൂര്‍ണമായും തദ്ദേശീയ വിമാനം നിര്‍മ്മിക്കാനുള്ള ആഗ്രഹം സാക്ഷാത്കരിക്കാന്‍ സഹായിച്ചതിന് ക്യാപ്റ്റന്‍ അമോല്‍ യാദവ് ഞായറാഴ്ച പ്രധാനമന്ത്രി മോദിയെ കണ്ട് നന്ദി അറിയിച്ചു. പെര്‍മിറ്റിനായുള്ള അമോല്‍ യാദവിന്റെ പോരാട്ടത്തെക്കുറിച്ച് അറിഞ്ഞ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇത് പ്രധാനമന്ത്രി മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതെ തുടര്‍ന്ന് പ്രധാനമന്ത്രി മോദി ഇടപെടുകയും യുവ പൈലറ്റിന്റെ അഭ്യര്‍ത്ഥന വേഗത്തില്‍ പ്രോസസ്സ് ചെയ്യപ്പെട്ടു. ഡിജിസിഎയില്‍ നിന്ന് അദ്ദേഹത്തിന് 'പെര്‍മിറ്റ് ടു ഫ്ലൈ' ക്ലിയറന്‍സും ലഭിച്ചു. രാഷ്ട്രനിര്‍മാണത്തിന് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക്‌  പ്രചോദനമായിരിക്കുകയാണ് അമോല്‍ യാദവിന്റെ ഈ പരിശ്രമം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.