മരുന്നു കമ്പനികളുടെ മര്യാദ വിട്ടുള്ള മാര്‍ക്കറ്റിങ് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി; മേധാവികളെ നേരിട്ട് വിളിച്ചുവരുത്തി; താക്കീത് ഇങ്ങനെ

Tuesday 14 January 2020 2:41 pm IST

ന്യൂദല്‍ഹി:  ഡോക്റ്റര്‍മാര്‍ക്ക് സ്ത്രീകളേയും വിദേശയാത്രയും അടക്കം വാഗ്ദാനം ചെയ്യുന്ന മരുന്നു കമ്പനികളെ നിലയ്ക്കു നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടല്‍. പ്രമുഖ മരുന്നു കമ്പനികളായ സൈഡസ് കാഡില, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, വോക്ക്ഹാര്‍ട്റ്റ് എന്നിവയുടെ മേധാവികളെയാണ് പ്രധാനമന്ത്രി വിളിച്ചുവരുത്തിയത്. തങ്ങളുടെ മരുന്നുകള്‍ വാങ്ങാന്‍ ഡോക്റ്റര്‍മാരെ പ്രലോഭിപ്പിക്കാനായി സ്ത്രീകള്‍, വിദേശയാത്രകള്‍, വിലകൂടിയ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നെന്ന നിരവധി പരാതികള്‍ പ്രദാനമന്ത്രിയുടെ ഓഫിസിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടത്. 

മര്യാദ വിട്ടുള്ള മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ അവസാനിപ്പിക്കണമെന്ന് കമ്പനി മേധാവികള്‍ക്ക് മോദി മുന്നിറിയിപ്പ് നല്‍കി. ഈ വിഷയത്തില്‍ പലപ്പോഴും ഉദ്യോഗസ്ഥ തലത്തിലുള്ള മുന്നറിയിപ്പ് കമ്പനികള്‍ നിരാകരിച്ചെന്നു കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ നിസഹകരണം കൊണ്ടു മാത്രം ഈ വിഷയത്തില്‍ കര്‍ശന നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണ്. കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലിസേര്‍സ് മന്ത്രാലയത്തോടെ നിയമത്തിന്റെ കരട് തയാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവര്‍ അതിന്റെ നടപടികള്‍ തുടങ്ങിയെന്നും യോഗത്തില്‍ മോദി വ്യക്തമാക്കി. അപ്പോളോ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്റ്റര്‍മാരുടെ സംഘവും യോഗത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.