പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പസമയത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു; തല്‍സമയം

Thursday 8 August 2019 7:29 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ജന്മഭൂമിയുടെ ഫേസ്ബുക്ക് പേജിലൂടെ തല്‍സമയം കാണാം. രാത്രി എട്ടു മുതല്‍ ന്യൂഡല്‍ഹിയില്‍ നിന്നുള്ള ലൈവ്‌സ്ട്രീമിങ് ഇതിനായി ഒരുക്കിയിട്ടുണ്ട്. രാഷ്ട്രത്തെ നരേന്ദ്രമോദി അഭിസംബോധന ചെയ്യുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസാണ് നേരത്തെ അറിയിച്ചത്. പ്രധാനമന്ത്രിയുടെ ട്വിറ്ററും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.  ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്ക് പിന്നാലെ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ബുധനാഴ്ച അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. എന്നാല്‍, മുന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ മരണത്തെത്തുടര്‍ന്ന് ഇതു മാറ്റിവെക്കുകയായിരുന്നു. ഉപഗ്രഹവേധ മിസൈല്‍ സാങ്കേതികവിദ്യ ഇന്ത്യ സ്വായത്തമാക്കിയെന്ന പ്രഖ്യാപനവുമായി മാര്‍ച്ച് 27-നാണ് പ്രധാനമന്ത്രി അവസാനമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്.   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.