അമ്മയുടെ കാമുകനായെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു; സി.പി.എം നേതാവിനെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു

Monday 9 September 2019 3:47 pm IST

അഞ്ചല്‍: അമ്മയുടെ  കാമുകനായെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സി.പി.എം നേതാവിനെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗവുമായ അഫ്‌സലിനെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ചല്‍ പോലീസാണ് സിപിഎം നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. 

തന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ഇയാള്‍ ആദ്യമേ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പെണ്‍കുട്ടി പറയുന്നു. ഇത് പതിവ് സംഭവമായതോടെ താന്‍ ഹോസ്റ്റലിലേക്ക് മാറിയെന്നും അവധി ദിവസങ്ങളില്‍ പോലും വീട്ടില്‍ പോകാറില്ലായിരുന്നുവെന്നും കുട്ടിയുടെ പരാതിയില്‍ പറയുന്നു. രാത്രിയില്‍ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞിരുന്നുവെന്നും സംഭവങ്ങള്‍ അമ്മയോട് പറഞ്ഞാല്‍ കൊന്നു കളയുമെന്നും സിപിഎം നേതാവ് ഭീഷണപ്പെടുത്തിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. 

അഞ്ച് വര്‍ഷം കൊണ്ട് ഇയാള്‍ ഇത്തരത്തില്‍ പെരുമാറുന്നുവെന്ന് പരാതിയില്‍ പറയുന്നു. വിവാഹം കഴിച്ചു എന്നറിഞ്ഞതോടെ ഭീഷണിയുമായെത്തി. ഭര്‍ത്താവിനേയും യുവതിയേയും ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. 15 വയസ്സുമുതല്‍ എന്റെ ഇഷ്ട പ്രകാരം അല്ലാതെ എന്റെ ശരീരത്തില്‍ മോശമായി പിടിക്കുകയും ചുംബിക്കുകയും ചെയ്തതിനും ഇപ്പോള്‍ കുടുംബമായി ജീവിക്കാന്‍ തടസം നില്‍ക്കുകയും ചെയ്യുന്ന പ്രതിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.