പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കാന്‍ ശ്രമം; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Saturday 25 January 2020 8:39 pm IST

കണ്ണൂര്‍: വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. അഞ്ചരക്കണ്ടി വേങ്ങാട് സ്വദേശി പ്രദീപന്‍ തൈക്കണ്ടി(40)ആണ് അറസ്റ്റിലായത്. ഹ്രസ്വചിത്ര നിര്‍മാണത്തിന്റെ മറവിലാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാനുള്ള ശ്രമം നടന്നതെന്ന് മട്ടന്നൂര്‍ പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ  പോക്‌സോ കേസാണ് ചുമത്തിയിരിക്കുന്നത്. 

കുറച്ചു  ദിവസമായി മട്ടന്നൂരിലെ ഒരു കടയിലും മറ്റുമായി ഷോര്‍ട്ട് ഫിലിമിന്റെ ചിത്രീകരണം നടക്കുന്നുണ്ട്. ഹ്രസ്വചിത്രത്തില്‍ പ്രദീപനും അഭിനയിക്കുന്നുണ്ട്. ഹ്രസ്വചിത്ര നിര്‍മാണത്തിനായി രാത്രി ഒരുമിച്ച് താമസിക്കുന്നതിനിടയിലാണ് ആണ്‍കുട്ടിക്ക് നേരെ ഇയാള്‍ ലൈംഗികമായി ആക്രമണത്തിന് ശ്രമം നടത്തിയത്. 

കുട്ടി  ഇക്കാര്യം വീട്ടില്‍  അറിയിച്ചതോടെ രക്ഷിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.