സിപിഐ എംഎല്‍എ എല്‍ദോ എബ്രാഹാമിന്റെ കൈ പോലീസ് തല്ലിയൊടിച്ചു; ആഭ്യന്തരവകുപ്പിനെതിരേ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം കനക്കുന്നു

Tuesday 23 July 2019 5:52 pm IST

കൊച്ചി: വൈപ്പിന്‍ കോളേജിലെ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ച് സിപിഐ നടത്തിയ ഐജി ഓഫിസ് മാര്‍ച്ചില്‍ പങ്കെടുത്ത മൂവാറ്റുപുഴ  എംഎല്‍എ എല്‍ദോ എബ്രാഹാമിന്റെ കൈ പൊലീസ് തല്ലിയൊടിച്ചു. ബാരിക്കേഡ് തള്ളിയിടാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തെ തുടര്‍ന്നു പൊലീസ് ആദ്യം ജലപീരങ്കിയും പിന്നീട് ലാത്തിയും വീശിയിരുന്നു. ഈ സംഘര്‍ഷത്തില്‍ എല്‍ദോ എബ്രഹാമിനെ പൊലീസ് തല്ലിച്ചതച്ചിരുന്നു. പുറത്ത് ക്രൂരമായ ലാത്തിയടി ഏറ്റ എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പരിശോധനയില്‍ കൈ പൊലീസിന്റെ അടിയേറ്റ് ഒടിഞ്ഞ നിലയിലായിരുന്നു. ഇതേത്തുടര്‍ന്ന് പിന്നീട് എല്‍ദോയെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. എല്‍ദോയെ പോലീസ് ആക്രമിച്ച സംഭവത്തില്‍ ആഭ്യന്തരവകുപ്പിനെതിരേ സിപിഐയില്‍ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എല്‍ദോ പറഞ്ഞു. കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കാന്‍ ആരുമില്ല, നിലാവത്ത് അഴിച്ചു വിട്ട കോഴിയാണ് ഇപ്പോള്‍ കേരള പോലീസെന്നും എല്‍ദോ പ്രതികരിച്ചു. എംഎല്‍എയെ തല്ലിയ പോലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകര്‍ ഐജി ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. 

വൈപ്പിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കേളകോളേജിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘര്‍മാണ് സിപിഐ മാര്‍ച്ചിനു വഴിവച്ചത്. എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ കാണാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ വാഹനം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തെ വരെ ബാധിക്കുന്ന തരത്തില്‍ വളര്‍ന്നിരുന്നു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.