സ്വാതന്ത്ര്യ ദിനത്തില്‍ മികച്ച പോലീസുകാരനുള്ള പുരസ്‌കാരം നേടിയ കോണ്‍സ്റ്റബിള്‍ പിറ്റേന്ന് കൈക്കൂലി കേസില്‍ അറസ്റ്റില്‍;പിടിയിലായത് 17000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ

Saturday 17 August 2019 4:42 pm IST

തെലങ്കാന: സ്വാതന്ത്ര്യദിനത്തില്‍ മികച്ച പോലീസുകാരനുള്ള പുരസ്‌കാരം നേടിയ പോലീസ് കോണ്‍സ്റ്റബിള്‍ പിറ്റേന്ന് തന്നെ കൈക്കൂലി വാങ്ങിയതിന് അറസ്റ്റില്‍. തെലങ്കാന പോലീസില്‍ കോണ്‍സ്റ്റബിളായ പല്ലേ തിരുപ്പതി റെഡ്ഢിയാണ് ഇത്തരത്തില്‍ അറസ്റ്റിലായത്. 

സംസ്ഥാനത്തെ മികച്ച പോലീസ് സര്‍വ്വീസിനുള്ള പുരസ്‌കാരം കഴിഞ്ഞ ദിവസമാണ് ഇയാള്‍ നേടിയത് അതിനു പിന്നാലെ കൈക്കൂലിക്കേസില്‍ പെട്ടത് എല്ലാവരേയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. തെലങ്കാന ആഭ്യന്തര മന്ത്രി ശ്രീനിവാസ് ഗൗണ്ടയാണ് ഇദ്ദേഹത്തിന് പുരസ്‌കാരം നല്‍കിയത്.

തെലങ്കാന മെഹ്ബൂബ് നഗര്‍ പോലീസ് സ്റ്റേഷനില്‍ വച്ചാണ് 17000 രൂപ കൈക്കൂലി വാങ്ങിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. എം. സുരേഷ് എന്നയാളുടെ പരാതിയിലാണ് അഴിമതി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കൈക്കൂലി നല്‍കിയില്ലെങ്കില്‍ തന്റെ ട്രാക്ടര്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുമെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി തിരുപ്പതി റെഡ്ഡി ഭീഷണിപ്പെടുത്തുന്നു എന്നാണ് രമേഷിന്റെ പരാതി.

തുടര്‍ന്ന് അഴിമതി വിരുദ്ധ സ്‌ക്വാഡിനെ സമീപിക്കുകയും, അവരുടെ നിര്‍ദ്ദേശ പ്രകാരം രമേഷ് കൈക്കൂലി നല്‍കി. ഇത് വാങ്ങി പോക്കറ്റിലിടാന്‍ ഒരുങ്ങവെയാണ് റെഡ്ഡി പിടിയിലായത്. തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.