നെയിം പ്ലേറ്റ് ഇല്ലാത്ത പോലീസുകാരെ ശബരിമലയില്‍ നിയോഗിച്ചത് അവ ഇളകിപ്പോകുമെന്ന സംശയത്തിലെന്ന് സര്‍ക്കാര്‍; നിലയ്ക്കലില്‍ ഭക്തരെ ആക്രമിച്ച എട്ട് പോലീസുകാരെ തിരിച്ചറിഞ്ഞു

Tuesday 16 July 2019 8:15 am IST

പത്തനംതിട്ട : ശബരിമലയില്‍ നെയിംപ്ലേറ്റില്ലാത്ത പോലീസുകാരെ ജോലിക്കായി നിയോഗിച്ചത് അവ ഇളകിപ്പോകുമെന്ന് കരുതിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍. നെയിം പ്ലേറ്റ് ഇല്ലാത പോലീസുകാരെ നിയോഗിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. 

സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങളും ആരാഞ്ഞിട്ടുണ്ട്. അതിനിടെ ചിത്തിര ആട്ടവിശേഷത്തിന് നിലയ്ക്കലില്‍ ഭക്തരുടെ വാഹനങ്ങള്‍ തല്ലിതകര്‍ത്ത സംഭവത്തില്‍ എട്ട് പോലീസുകാരെ തിരിച്ചറിഞ്ഞതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും കോടതിക്ക് കൈമാറി. 

അതേസമയം സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ എതിര്‍കക്ഷികള്‍ക്ക് പോലീസുകാരുടെ വിശദാംശങ്ങള്‍ നല്കാനാവില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ചിത്തിര ആട്ട വിശേഷത്തിന് നടതുറന്ന സമയത്താണ് ശബരിമലയില്‍ നാമജപം നടത്തിയ ഭക്തര്‍ക്കെതിരെ പോലീസ് അതിക്രമം ഉണ്ടായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.