പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; തീരൂര്‍ ബിപി അങ്ങാടി സ്വദേശികളാണ് മരിച്ചത്

Sunday 17 November 2019 9:19 am IST

മലപ്പുറം: പൊന്നാനിയില്‍ കാറും ലോറിയും കുട്ടിയിടിച്ച് മൂന്ന് മരണം. പൊന്നാനി കുണ്ടുകടവിലാണ് അപകടം നടന്നത്. തിരൂര്‍ ബിപി അങ്ങാടി സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

തിരൂര്‍ ബിപി അങ്ങാടി സ്വദേശികളായ ചിറയില്‍ അഹമ്മദ് ഫൈസല്‍, നൗഫല്‍, സുബൈദ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നൗഷാദിനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി 12.30 യോടെയാണ് അപകടം നടന്നത്. ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് പ്രദേശവാസികള്‍ അറിയിച്ചു. പൊന്നാനി ഭാഗത്ത് നിന്ന് വന്നതായിരുന്നു ലോറി. തൃശൂരില്‍ ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.