പിറന്നാള്‍ ദിനത്തില്‍ 40 പെണ്‍കുട്ടികളെ ദത്തെടുത്തു; വിദ്യാഭ്യാസ ചെലവുകള്‍ മുഴുവന്‍ വഹിക്കുമെന്ന് പൂനം മഹാജന്‍

Monday 9 December 2019 12:31 pm IST
പിറന്നാള്‍ ദിനത്തില്‍, കഴിവുള്ള 40 പെണ്‍കുട്ടികള്‍ ജീവിതത്തിന്റെ ഭാഗമായി മാറിയത് തന്റെ ഭാഗ്യമാണെന്ന് പൂനം മഹാജന്‍ പറഞ്ഞു.

ന്യൂദല്‍ഹി: തന്റെ പിറന്നാള്‍ ദിനത്തില്‍ 40 പെണ്‍കുട്ടികളെ ദത്തെടുക്കുന്നതായി പ്രഖ്യാപിച്ച് ബിജെപി എംപി പൂനം മഹാജന്‍. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് പൂനം മഹാജന്റെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് ബിജെപി എംപി ഈ കാര്യം അറിയിച്ചത്.

 

പിറന്നാള്‍ ദിനത്തില്‍, കഴിവുള്ള 40 പെണ്‍കുട്ടികള്‍ ജീവിതത്തിന്റെ ഭാഗമായി മാറിയത് തന്റെ ഭാഗ്യമാണെന്ന് പൂനം മഹാജന്‍ പറഞ്ഞു. ഇവരുടെ വിദ്യാഭ്യാസ ചെലവുകളുടെ ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുക്കുന്നതായി വ്യക്തമാക്കിയ പൂനം, ഒരു തരത്തിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളും പെണ്‍കുട്ടികളുടെ ശോഭനമായ ഭാവിക്ക് തടസ്സമാകില്ലെന്നും ഉറപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.