ലൗ ജിഹാദിനെക്കുറിച്ച് 'കേസരി' നല്‍കിയ ലേഖനം സത്യസന്ധം; പ്രണയത്തിന്റെ പേരിലുള്ള നിര്‍ബന്ധിത മതംമാറ്റം അന്വേഷിക്കേണ്ടത്; പോപ്പുലര്‍ ഫ്രണ്ടിന്റെ പരാതി പ്രസ് കൗണ്‍സില്‍ തള്ളി

Thursday 27 June 2019 5:40 pm IST

ന്യൂദല്‍ഹി: പ്രണയ മതംമാറ്റ ഭീകരത സംബന്ധിച്ച് കേസരി വാരിക പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ പരാതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തള്ളി. 'ശിവാനിയുടെ അഛന്' എന്ന തലക്കെട്ടില്‍ 2017 ഏപ്രില്‍ 28ന് പ്രമോദ് പുനലൂര്‍ എഴുതിയ ലേഖനത്തിനെതിരായ പരാതി പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് ചന്ദ്രമൗലി കുമാര്‍ പ്രസാദിന്റെ അധ്യക്ഷതയില്‍ ഹൈദരാബാദില്‍ നടന്ന ഹിയറിങ്ങിലാണ് തള്ളിയത്. കേരളത്തില്‍ ലൗ ജിഹാദിലൂടെ മുസ്ലിം തീവ്രവാദികള്‍ ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റുകയാണെന്നും എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടുമാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

2009ലെ ഷഹന്‍ ഷാ കേസിന്റെയും 2018ലെ അഖില കേസിന്റെയും ഹൈക്കോടതിയിലെ വിധിന്യായങ്ങളും പോലീസ് രേഖകളും കേസരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജോജോ ജോസ് ഹാജരാക്കി. സത്യസന്ധമായ വിവരണമാണ് ലേഖനത്തിലുള്ളതെന്നും അപകീര്‍ത്തികരമായി ഒന്നുമില്ലെന്നും പ്രസ് കൗണ്‍സില്‍ വ്യക്തമാക്കി. പ്രണയത്തിന്റെ പേരിലുള്ള നിര്‍ബന്ധിത മതംമാറ്റം അന്വേഷിക്കണമെന്ന് ഷഹന്‍ഷാ കേസില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അഖില കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. വിവാഹം പിന്നീട് സുപ്രീം കോടതി പുനസ്ഥാപിച്ചെങ്കിലും എന്‍ഐഎ അന്വേഷണം നടക്കുകയാണ്. 

കേരളത്തില്‍ ആസൂത്രിതമായി പ്രണയ മതംമാറ്റങ്ങള്‍ നടക്കുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് പ്രസ് കൗണ്‍സില്‍ നടപടി. ആയിരക്കണക്കിന് ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളെയാണ് മുസ്ലിം തീവ്രവാദികള്‍ പ്രണയത്തിലൂടെ മതംമാറ്റിയത്. ലൗ ജിഹാദില്‍പ്പെട്ടവരുടെ കൊലപാതകങ്ങളും അസ്വാഭാവിക മരണങ്ങളും നേരത്തെ ചര്‍ച്ചയായിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിനായി സിപിഎമ്മും കോണ്‍ഗ്രസ്സും ഇത്തരം കേസുകള്‍ അട്ടിമറിച്ചു. കേരളത്തില്‍ മതംമാറ്റത്തിനിരയായ മൂന്ന് പെണ്‍കുട്ടികള്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ഭീകരരുടെ ക്യാമ്പിലാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.