തപാല്‍, ഒരു സുഖദസ്മരണ

Sunday 4 August 2019 3:18 am IST
സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങള്‍ എനിക്കയയ്ക്കുന്നുï്. പക്ഷേ അവ പലപ്പോഴും കിട്ടാതെ വരുന്നു. 1958 മുതല്‍ കേസരി വാരിക തപാലില്‍ എനിക്കു കിട്ടിവരുന്നു. മേല്‍വിലാസം അതിനിടെ മാറിയപ്പോഴൊന്നും കിട്ടാന്‍ തടസ്സം വന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അതു കിട്ടുന്നതിന് എവിടെയോ തടസ്സം വന്നിരിക്കുന്നു. ഇക്കഴിഞ്ഞയാഴ്ചയില്‍ നാലു ലക്കങ്ങള്‍ ഒരുമിച്ചാണ് ലഭിച്ചത്. തപാല്‍ വിതരണത്തിലെ ഈ പ്രശ്‌നങ്ങള്‍ പലയിടങ്ങളിലും ഉïെന്നാണ് മനസ്സിലാകുന്നത്. കഴിഞ്ഞവര്‍ഷത്തെപ്പോലെ കാലാവസ്ഥാത്തകരാര്‍ ഇക്കൊല്ലമുïായിട്ടില്ലതാനും. തപാല്‍ വകുപ്പില്‍ നിലനിന്ന കൃത്യനിഷ്ഠയും കാര്യക്ഷമതയും അനുസ്മരിക്കാന്‍ കാരണം ഈ അനുഭവങ്ങള്‍ തന്നെയാണ്.

നമ്മുടെ തപാല്‍ സേവനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ഇടയ്ക്കിടെ ആലോചിച്ചുപോകുകയാണ്. ലോകത്തെ ഏറ്റവും ചെലവുകുറഞ്ഞ തപാല്‍ വ്യവസ്ഥ ഭാരതത്തിലെയാണത്രേ. കൈകൊണ്ടെഴുതിയ തപാല്‍ കാര്‍ഡ് 25 പൈസയ്ക്ക് രാജ്യത്തെവിടെയും ചെന്നെത്തുന്ന സംവിധാനമാണ് അതിനുദാഹരണമായി കാണിച്ചുവരാറുള്ളത്. അച്ചടിച്ച കാര്‍ഡിന് കൂടുതല്‍ ചെലവാകുമെന്നു തോന്നുന്നു. ഇന്‍ലാന്‍ഡ് ലെറ്ററിന് ഇപ്പോള്‍ എന്താണ് വിലയെന്നറിയില്ല. ബുക്ക് പോസ്റ്റിന് നാല് രൂപയും കവറിന് അഞ്ചു രൂപയുമാണ് സാധാരണ നിരക്ക്. ഏതാനും വര്‍ഷങ്ങളായി നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടില്ല. സ്പീഡ് പോസ്റ്റ് സംവിധാനമാണ് വേഗത്തില്‍ വിവരങ്ങള്‍ അയയ്ക്കാനുള്ള മാര്‍ഗ്ഗം. രജിസ്റ്റര്‍ ചെയ്ത കാലിക പ്രസിദ്ധീകരണങ്ങള്‍ തപാല്‍ മാര്‍ഗമയയ്ക്കാന്‍ പ്രത്യേക സൗജന്യം അനുവദിക്കപ്പെട്ടിട്ടുണ്ട്.

തപാല്‍ ഉരുപ്പടികള്‍ വിവിധ സ്ഥലങ്ങളിലേക്കെത്തിക്കാനും, അവ തരംതിരിച്ച് മേല്‍വിലാസക്കാരന്റെ പോസ്റ്റോഫീസിലേക്ക് അയയ്ക്കാനുമുള്ള ഏര്‍പ്പാടുകളും സങ്കീര്‍ണവും വൈവിധ്യമാര്‍ന്ന വഴികളുള്ളതുമാകുന്നു. 130 കോടി ജനങ്ങള്‍ക്കു സേവനം നല്‍കുന്ന ഈ സംവിധാനം ലോകത്തിലെ ഏറ്റവും വിപുലമാകാതെ തരമില്ല. ജനസംഖ്യയില്‍ നമ്മെ മറികടന്ന ചീനയില്‍ ഇതിലും വിപുലമാവേണ്ടതാണ്. എന്നാല്‍ ഭരണത്തിന്റെ സര്‍വാധിപത്യ സ്വഭാവവും, ജനങ്ങള്‍ക്ക് അനുവദിക്കപ്പെടുന്ന വ്യക്തി സ്വാതന്ത്ര്യ നിയന്ത്രണവും മൂലം തപാല്‍ സേവനത്തിന്റെ വ്യാപക കമ്പം അസാധ്യമാണെന്ന് കരുതപ്പെടുന്നു.

ഇലക്‌ട്രോണിക് വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയും വ്യാപകത്വവും മൂലം മുന്‍കാലത്ത് തപാല്‍ വകുപ്പ് നിര്‍വഹിച്ചുവന്ന കൃത്യങ്ങള്‍ ഇന്ന് എത്രയോ എളുപ്പത്തിലും കുറഞ്ഞ സമയത്തും സാധ്യമായിരിക്കുന്നു. വിവരങ്ങള്‍ സംഭവം നടന്നുകഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ഭൂമുഖത്തെവിടെയും എത്തിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ സര്‍വസാധാരണക്കാര്‍ക്കും ലഭ്യമാണ്. പണ്ടാണെങ്കില്‍ ടെലിഗ്രാഫ് സര്‍വീസാണ് അത്യന്താപേക്ഷിതമായി കരുതപ്പെട്ടത്. ഇന്നിതാ ആ വിഭാഗം തന്നെ അന്യംനിന്നുപോയി. മൊബൈല്‍ ഫോണും ഗൂഗിളും വാട്‌സ് ആപ്പും കൈവശമില്ലാത്തവരില്ല എന്ന സ്ഥിതി നിലവിലുണ്ട്.

അതുകൊണ്ട് തപാല്‍ സര്‍വീസ് ഒരു സുഖദ സ്മരണയായി നിലനില്‍ക്കുകയാണ്. എന്റെ ചെറുപ്പകാലത്ത് അതായത് രാജ്യം റിപ്പബ്ലിക്കാകുന്നതിന് മുന്‍പ് നാട്ടുരാജ്യമായ തിരുവിതാംകൂറില്‍ അഞ്ചല്‍ സംവിധാനവും, അതിനു പുറത്തേക്ക് തപാല്‍ സംവിധാനവുമാണുണ്ടായിരുന്നത്. നാണയവ്യവസ്ഥയും വെവ്വേറെയുണ്ടായിരുന്നു. എന്നാല്‍ 1950 ന് മുന്‍പുതന്നെ തപാല്‍ സംവിധാനമുണ്ടായിരുന്നത്. നാണയവ്യവസ്ഥയും വെവ്വേറെയുണ്ടായിരുന്നു. എന്നാല്‍ 1950 മുന്‍പു തന്നെ തപാല്‍ വ്യവസ്ഥ ഏകീകരിച്ചു. അക്കാലത്ത് വകുപ്പിലെ കാര്യക്ഷമത ശ്രദ്ധേയമായിരുന്നു. ബിരുദപഠനം കഴിഞ്ഞ് മാര്‍ക്ക്‌ലിസ്റ്റിനുവേണ്ടി സര്‍വകലാശാല രജിസ്ട്രാര്‍ക്ക് കത്തയച്ചിരുന്നു. മൂന്നാം ദിവസം മാര്‍ക്ക്‌ലിസ്റ്റ് എക്‌സ്പ്രസ് ഡെലിവറിയായി വീട്ടിലെത്തി. അവ സ്റ്റാമ്പ് ഒട്ടിച്ച കവറയ്ക്കാതെതന്നെ. സര്‍വകലാശാലയുടെയും തപാല്‍ വകുപ്പിന്റെയും ജാഗ്രതയും കാര്യക്ഷമതയുമാണല്ലോ അതു കാണിക്കുന്നത്. പ്രത്യേക അപേക്ഷ കൂടാതെ തന്നെ  പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും അയച്ചുതന്നിരുന്നു.

ഇനി ഈ സ്ഥിതിയുടെ വിപരീതംകൂടി വിവരിക്കാം. ഇന്റര്‍മീഡിയറ്റിന്റെ സര്‍ട്ടിഫിക്കറ്റും ഡിഗ്രിസര്‍ട്ടിഫിക്കറ്റും ഞാന്‍ കൈപ്പറ്റിയിരുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം 1957-ല്‍ തിരുവിതാംകൂര്‍ സര്‍വകലാശാല ഇല്ലാതായി കേരള സര്‍വകലാശാലയായി പുനര്‍ജന്മംകൊണ്ടതിനെ തുടര്‍ന്ന്, ഇപ്രകാരം സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാത്തവര്‍ സ്വന്തം മേല്‍വിലാസമെഴുതി സ്റ്റാമ്പ് അടക്കം ചെയ്ത കവര്‍ അയച്ചുകൊടുത്താല്‍ സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുക്കും എന്ന അറിയിപ്പു ലഭിച്ചതനുസരിച്ച് അപ്രകാരം ചെയ്തു. എത്ര കാത്തിരുന്നിട്ടും അതു വന്നില്ല. പിന്നീട് സര്‍വകലാശാലയിലെ ഒരുദ്യോഗസ്ഥനോട് വിവരം തിരക്കിയപ്പോള്‍ ഇങ്ങനെ അപേക്ഷിക്കുന്നവരുടെ സ്റ്റാമ്പ്  കരസ്ഥമാക്കുന്ന ഒരു സംഘംതന്നെ ആ സ്ഥാനത്തുണ്ടായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ ശ്രമഫലമായി ആ സര്‍ട്ടിഫിക്കറ്റ് കിട്ടി.

അന്നത്തെക്കാലത്ത് അതായത് 1958-64 കാലത്ത് ഞാന്‍ വടക്കെ മലബാറില്‍ ആര്‍എസ്എസ് പ്രചാരകനായിരുന്നപ്പോള്‍ റെയില്‍വേ ചെയിന്‍ സര്‍വീസായിരുന്നു ദീര്‍ഘദൂര തപാല്‍ വാഹനം. ഓരോ സ്റ്റേഷനിലും നിന്ന് മെയില്‍ ബസ്സുകള്‍ വന്ന് ആര്‍എംഎസില്‍നിന്ന് സഞ്ചികള്‍ എടുത്തുകൊണ്ടുപോകുന്നതു കാണാമായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ പോസ്റ്റ് മാന്‍ കത്തു വിതരണം ചെയ്തുവന്നു. ബസ്സില്ലാത്തയിടങ്ങളില്‍, കുന്തം പോലുള്ള ഒരുപകരണത്തില്‍ ഘടിപ്പിച്ച മണികിലുക്കി സഞ്ചരിച്ച ഓട്ടക്കാരനുണ്ടായിരുന്നു. ഈ ഓട്ടക്കാരാണ് തപാലാപ്പീസുകളിലെ ഉരുപ്പിടികള്‍ കൊണ്ടുപോയിരുന്നത്.

കണ്ണൂരില്‍ പ്രചാരകനായിരുന്നപ്പോള്‍ തളാപ്പിലെകാര്യാലയത്തില്‍ മുടങ്ങാതെ കേസരി വാരിക വെള്ളിയാഴ്ചകളില്‍ കിട്ടുമായിരുന്നു. അന്നു രാവിലെ കോഴിക്കോട് സ്റ്റേഷനില്‍ ആര്‍എംഎസില്‍ ഏല്‍പ്പിച്ച കേസരി മെയില്‍ വണ്ടിയില്‍ ഉച്ചതിരിഞ്ഞ് കണ്ണൂരെത്തുകയും, വൈകുന്നേരം പോസ്റ്റ്മാന്‍ കാര്യാലത്തിലെത്തിക്കുകയുമായിരുന്നു. അതിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ പാലക്കാട് മുതല്‍ കാസര്‍കോടുവരെ, രാവിലെ ആര്‍എംഎസ്സില്‍ പോസ്റ്റ് ചെയ്ത രജിസ്റ്റര്‍ ചെയ്യാത്ത ഉരുപ്പടികള്‍ അന്നു വൈകുന്നേരം തന്നെ മേല്‍വിലാസക്കാരനെത്തിക്കുമായിരുന്നുവെന്നു മനസ്സിലായി. അടുത്ത ചെറുപട്ടണങ്ങളിലും അതായിരുന്നു സ്ഥിതി. ദല്‍ഹിയില്‍ നിന്നുവന്നിരുന്ന ഓര്‍ഗനൈസര്‍ വാരിക, തിങ്കളാഴ്ചയായിരുന്നു പ്രസിദ്ധീകരണ ദിവസം, റെയില്‍വേ സ്റ്റാളില്‍ തിങ്കളാഴ്ചയെത്തുകയും, തപാല്‍ വഴി ചൊവ്വാഴ്ച രാവിലെ വിതരണം നടക്കുകയും ചെയ്യുമായിരുന്നു.

എറണാകുളത്തു രാവിലെ എയര്‍ മെയിലിനായി വെച്ച പ്രത്യേകം പെട്ടിയിലിട്ട കത്തുകള്‍ അന്നു വൈകുന്നേരം മുംബൈയിലും തിരിച്ചും വിതരണം ചെയ്യപ്പെടുമെന്ന് അന്ന് ഭാസ്‌കര്‍ റാവുജി പറഞ്ഞപ്പോള്‍ വിസ്മയമായിപ്പോയി.

എന്നാല്‍ കാലാന്തരത്തില്‍ തപാല്‍ വകുപ്പിന്റെ കാര്യക്ഷമത കുറഞ്ഞുവെന്നതില്‍ സംശയമില്ല. ഉരുപ്പടികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നത് പോസ്റ്റ്മാന്മാരുടെ ജോലിഭാരം വര്‍ധിപ്പിച്ചതാവാം ഒരു കാരണം. സ്ഥിരം ജീവനക്കാര്‍ കുറയുകയും എക്‌സ്ട്രാ ഡിപ്പാര്‍ട്ടുമെന്റുകാര്‍ കൂടുകയും ചെയ്തതും, അവരുടെ സേവന വ്യവസ്ഥ മെച്ചപ്പെടാതിരുന്നതും ജോലിയോട് വൈമുഖ്യം സൃഷ്ടിച്ചിരിക്കാം. യൂണിയന്‍ പ്രവര്‍ത്തനത്തിലെ രാഷ്ട്രീയ ചായ്‌വുകളുടെ കിടമത്സരം കാരണം ബോധപൂര്‍വമായി അലംഭാവം വന്നിരിക്കാം.

മേല്‍വിലാസക്കാരന് കത്തുകളും മറ്റുരുപ്പടികളും കിട്ടാതെ വരുന്നുവെന്നതാണ് പ്രധാനം. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങള്‍ എനിക്കയയ്ക്കുന്നുണ്ട്. പക്ഷേ അവ പലപ്പോഴും കിട്ടാതെ വരുന്നു. 1958 മുതല്‍ കേസരി വാരിക തപാലില്‍ എനിക്കു കിട്ടിവരുന്നു. മേല്‍വിലാസം അതിനിടെ മാറിയപ്പോഴൊന്നും കിട്ടാന്‍ തടസ്സം വന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അതു കിട്ടുന്നതിന് എവിടെയോ തടസ്സം വന്നിരിക്കുന്നു. ഇക്കഴിഞ്ഞയാഴ്ചയില്‍ നാലു ലക്കങ്ങള്‍ ഒരുമിച്ചാണ് ലഭിച്ചത്. തപാല്‍ വിതരണത്തിലെ ഈ പ്രശ്‌നങ്ങള്‍ പലയിടങ്ങളിലും ഉണ്ടെന്നാണ് മനസ്സിലാകുന്നത്. കഴിഞ്ഞവര്‍ഷത്തെപ്പോലെ കാലാവസ്ഥാത്തകരാര്‍ ഇക്കൊല്ലമുണ്ടായിട്ടില്ലതാനും. തപാല്‍ വകുപ്പില്‍ നിലനിന്ന കൃത്യനിഷ്ഠയും കാര്യക്ഷമതയും അനുസ്മരിക്കാന്‍ കാരണം ഈ അനുഭവങ്ങള്‍ തന്നെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.