പൂവള്ളിയും കുഞ്ഞാടും

Sunday 11 August 2019 5:51 am IST

പുതുമുഖം ബേസില്‍ ജോര്‍ജ്ജ്, ആര്യ മണികണ്ഠന്‍ എന്നിവരെ പ്രധാന  കഥാപാത്രങ്ങളാക്കി നവാഗതനായ ഫറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം  ചെയ്യുന്ന ചിത്രം 'പൂവള്ളിയും കുഞ്ഞാടും' ആഗസ്റ്റ് 16 ന് തീയറ്ററിലെത്തും. ഷമ്മി തിലകന്‍, കോട്ടയം നസീര്‍, സാജു കൊടിയന്‍, മജീദ്, കോട്ടയം പ്രദീപ്, നാരായണന്‍കുട്ടി, മച്ചാന്‍ സലീം, അമര്‍ കെ.സത്താര്‍, നീനാ കുറുപ്പ്, അംബിക മോഹന്‍, മോളി കണ്ണമാലി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. മാഷ് എഫ് എക്‌സ് വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ജ്യോതിഷ് കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍.മണിപ്രസാദ് നിര്‍വ്വഹിക്കുന്നു. ഫാറൂഖ് അഹമ്മദലി എഴുതിയ വരികള്‍ക്ക് സംഗീതം പകരുന്നു.

  സഹ നിര്‍മ്മാണം-ബേബി തേന്നൂര്‍, റിയാസ് വളാഞ്ചേരി, കല-വിഷ്ണു നെല്ലായ, മേക്കപ്പ്-പട്ടണം ഷ, വസ്ത്രാലങ്കാരം-സുനില്‍ റഹ്മ, സ്റ്റില്‍സ്-ശ്രിജിത്ത് ചെട്ടിപ്പടി, പരസ്യകല-റോന്‍ഡി പീറ്റര്‍, എഡിറ്റര്‍-ലിന്റോ തോമസ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പി.സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍-ജംനാസ് കൊടുവള്ളി, അസിസ്റ്റന്റ് ഡയറക്ടര്‍-സിയാദ് കെ.അസ്സീസ്, ജൈസന്‍ ജബ്ബാര്‍, റ്റിബിന്‍ ജോര്‍ജ്ജ്, ദീപു എന്‍.നായര്‍, ആര്‍.കെ. നായര്‍, ഓഫീസ് നിര്‍വ്വഹണം-ലതീഷ് മോഹന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍-രമേശ് കണ്ണൂര്‍, നൃത്തം-ജോയി മാത്യൂ, സംഘട്ടനം-മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അമൃത മോഹന്‍, വാര്‍ത്ത പ്രചാരണം-എ.എസ്. ദിനേശ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.