മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന പ്രതി പൂവന്‍ കോഴിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

Sunday 1 December 2019 6:32 pm IST

 

മഞ്ജു വാര്യരെ  കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍ കോഴി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മഞ്ജു വാര്യരുടെ വില്ലനായി എത്തുന്നത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌ തന്നെയാണ്. 

കഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍. ആദ്യമായി എഴുതിയ നോവലിന്റെ പേരാണ് പ്രതി പൂവന്‍കോഴി. എന്നാല്‍ ചിത്രത്തിന്റെ കഥ നോവിന്റേതല്ലെന്ന് സംവിധായകന്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ കഥ ഉണ്ണി ആര്‍. തന്നെയാണ് പറയുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ ഉണ്ണി ആര്‍. ഛായാഗ്രഹണം ജി. ബാലമുരുകന്‍. സംഗീതം ഗോപി സുന്ദര്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. ഡിസംബറില്‍ തീയേറ്ററുകളിലെത്തും.

സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെയും വ്യവസ്ഥകളെയും പ്രതിപാതിക്കുന്ന നോവലാണ് പ്രതി പൂവന്‍കോഴി. ഒരുകോഴിയുടെ കൂകല്‍ കാരണം സമൂഹത്തിലെ പലര്‍ക്കുമുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളാണ് നോവലിന്റെ ഇതിവൃത്തം.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.