കുവൈത്തില്‍ പ്രവാസികളുടെ പ്രസവഫീസ് 100ദിനാറായി ഉയര്‍ത്തും

Thursday 27 June 2019 9:29 am IST

കുവൈത്ത് സിറ്റി : സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികളുടെ പ്രസവ ഫീസ് നിരക്ക് 100 ദിനാറായി വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യമന്ത്രാലയം  ഇത് സംബന്ധിച്ച് നടത്തിവരുന്ന പഠനം പൂര്‍ത്തിയായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചയുടന്‍ തന്നെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ഈടാക്കുന്ന നിരക്കിനേക്കാള്‍ താരതമ്യേനെ കുറഞ്ഞതായിരിക്കും പുതുക്കി നിശ്ചയിക്കുന്ന നിരക്ക് എന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കുറഞ്ഞ നിരക്കില്‍ പ്രസവം നടത്തുവാനായി മാത്രം പൂര്‍ണ്ണ ഗര്‍ഭിണികളായ വിദേശികള്‍ രാജ്യത്ത് എത്തുന്നുണ്ടെന്നും ഇത് കാരണം സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വദേശികള്‍ക്ക് സേവനം ലഭ്യമാക്കാന്‍ സാധിക്കുന്നില്ലെന്നും ആരോപിച്ച് സഫാ അല്‍ ഹാഷിം പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.

ഇതിനു മറുപടിയായി പ്രസവ ഫീസ് ഉടന്‍ വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി ബാസില്‍ അല്‍ സബാഹ് അറിയിക്കുകയും ചെയ്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.