'ശ്രീകൃഷ്ണന്റെ ജീവിതത്തില്‍ നിന്ന് ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് എല്ലാം പരിഹാരം'; ജന്മാഷ്ടമി നാളില്‍ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്

Sunday 25 August 2019 2:40 pm IST

ന്യൂദല്‍ഹി: ശ്രീകൃഷ്ണന്റെ ഉദാത്തമായ ജീവിതത്തില്‍ നിന്ന് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാവര്‍ക്കും കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ പ്രതിമാസ പരിപാടിയായ 'മാന്‍ കി ബാത്തില്‍' സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ശ്രീകൃഷ്ണന്റെ ജീവിതത്തില്‍ നിന്ന് ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് എല്ലാം പരിഹാരം കാണാന്‍ കഴിയും. ഒരു സഹസ്രാബ്ദം കഴിഞ്ഞിട്ടും ഭഗവാന്റെ ശ്രേഷ്ഠ ജീവിതം ഇന്നും പ്രസക്തമാണ്. സമകാലിക പ്രശ്ന പരിഹാരത്തിന് ഭഗവാന്റെ ജീവിതം ഉദാഹരണമാണെന്നും മോദി പറഞ്ഞു.

ഉന്മേഷവും പ്രചോദനവും നല്‍കിക്കൊണ്ടാണ് ഒരോ ജന്മാഷ്ടമി ഉത്സവവും കടന്ന് വരുന്നത്. ഭഗവാന്റെ വ്യക്തിത്വത്തിന്റെ മഹത്വം ചിന്തകള്‍ക്കും അധീതമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജന്മാഷ്ടമി ഉത്സവം നമ്മളില്‍ പുതുമയും, പ്രചോദനവും ശൃഷ്ടിക്കുന്നു. ശ്രീകൃഷ്ണനും സുഡാമയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ ഓര്‍മ്മിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ശ്രീകൃഷ്ണന്റെ കഥകള്‍ നമുക്ക് നല്ല സൗഹൃദത്തെ കുറിച്ചും എളിമയെ കുറിച്ചും പഠിപ്പിക്കുന്നുവെന്നും നിരവധി മുല്യങ്ങള്‍ പകര്‍ന്നുതരുന്നു എന്നു അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.