പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി; പിറന്നാള്‍ ദിനം അമ്മയോടൊപ്പം ഗുജറാത്തില്‍ ആഘോഷിച്ച് നരേന്ദ്ര മോദി

Tuesday 17 September 2019 4:33 pm IST

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെ അമ്മയെ കാണാനെത്തി. ഗാന്ധിനഗറിലെ വീട്ടില്‍ വച്ച് അമ്മ ഹീരാബെന്നിനോടൊപ്പമാണ് മോദി ഉച്ചഭക്ഷണം കഴിച്ചത്. 69 ാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി തിങ്കളാഴ്ച രാത്രി തന്നെ മോദി അഹമ്മദാബാദില്‍ എത്തിയിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ കെവാദിയ ചിത്രശലഭോദ്യാനം മോദി സന്ദര്‍ശിച്ചിരുന്നു. 

ജന്മദിനമാഘോഷിക്കുന്ന മോദി ഇന്ന് ഗുജറാത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നര്‍മദാ നദിയില്‍ നിര്‍മിച്ച ഏകതാ പ്രതിമയും കെവാദിയയിലെ ജംഗിള്‍ സഫാരി ടൂറിസ്റ്റ് പാര്‍ക്കും മോദി സന്ദര്‍ശിച്ചു. ഗുജറാത്തിലെ സ്‌കൂളുകളില്‍ മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക പരിപാടിയും ബൈക്ക് റാലിയും സംഘടിപ്പിക്കുന്നുണ്ട്. ബിജെപി 'സേവ സപ്ത'യെന്ന ഒരാഴ്ച നീള്ളുന്ന പരിപാടിയും നടത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.