പിണറായിയും കോടിയേരിയും അമേരിക്കയ്ക്ക് പോകുമ്പോള്‍ ബ്രിട്ടീഷ് രാജകുമാരന്‍ ഭാര്യയുമൊത്ത് ചികിത്സയ്ക്കായി ഇന്ത്യയില്‍

Friday 15 November 2019 11:05 am IST

ബെംഗളൂരു : ചികിത്സയ്ക്കായി കേരളത്തിലെ സഖാക്കളായ പിണറായിയും കോടിയേരിയും അമേരിക്കയിലേക്ക് കുടുംബ സമേതം പറക്കുമ്പോള്‍  ബ്രിട്ടീഷ് രാജകുമാരന്‍ ചികിത്സ തേടി ഇന്ത്യയില്‍. ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരനാണ് രണ്ടു ദിവസത്തെ ചികിത്സയ്ക്കായി ബെംഗളൂരുവില്‍ എത്തിയത്. 

സന്ദര്‍ശനത്തില്‍ ആദ്യം ഭാര്യ ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും ചികിത്സയുടെ കാര്യം വന്നതോടെ കാമിലയും ചാള്‍സിനൊപ്പം ഇന്ത്യയില്‍ എത്തുക ആയിരുന്നു. ശരീരത്തിന് യുവത്വം തിരിച്ചു പിടിക്കാന്‍ കഴിയും വിധമുള്ള ചികിത്സയാണു ചാള്‍സും കാമിലയും ബാംഗ്ലൂരില്‍ നടത്തിയത് എന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യോഗ, ആയുര്‍വേദ, പ്രകൃതി ചികിത്സ, ഹോമിയോപ്പതി എന്നിവ അടങ്ങിയ ഹോളിസ്റ്റിക് ചികിത്സ രീതിയാണ് ഇരുവരും നടത്തിയത് . കഴിഞ്ഞ ഏതാനും വര്‍ഷമായി ഇരുവരും ഈ ചികിത്സയുടെ ആരാധകര്‍ കൂടിയാണ് ഇരുവരും. 

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം ചികിത്സയ്ക്കായി വിദേശത്തേക്ക് പോയത് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. അതിനു പിന്നാലെയാണ്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി യുഎസിലേക്ക് പറന്നത്. എന്നാല്‍ ബ്രിട്ടീഷ് രാജകുമാരന്‍ ചികിത്സ തേടി ഇന്ത്യയിലേക്ക് എത്തിയതോടെ സമൂഹ മാധ്യമങ്ങളില്‍ പിണറായിയേയും കോടിയേരിയേയും പരിഹസിച്ചു കൊണ്ട് പോസ്റ്റുകളും പുറത്തുവന്നിട്ടുണ്ട്. 

ഈ മാസം 13 , 14 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിച്ചു മടങ്ങാന്‍ ആയിരുന്നു ആദ്യം ചാള്‍സ് രാജ കുമാരന്‍ പദ്ധതിയിട്ടത്. എന്നാല്‍ ചികിത്സ കൂടി ഉള്‍പ്പെടുത്തിയതോടെ അത് 16 വരെ യാത്ര നീട്ടി. ആയുര്‍വേദത്തിലെ പാരമ്പര്യ ചികിത്സകള്‍ ചുരുങ്ങിയത് മൂന്നു ദിവസം എന്ന ചിട്ട ഉള്ളതിനാലാകണം ചാള്‍സ് രാജകുമാരനെ മൂന്നു ദിവസം ബാംഗ്ലൂരില്‍ താങ്ങാന്‍ പ്രേരിപ്പിച്ചത്. ഇന്ന് 71 പിറന്നാള്‍ ആഘോഷം കൂടി നടത്തി നാളെ മടങ്ങാന്‍ ആണ് ചാള്‍സിന്റെ പദ്ധതി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.