അല്ലി, നീ എന്നും അച്ഛന്റെ ഏറ്റവും വലിയ വിജയം; പിറന്നാള്‍ ദിനത്തില്‍ മകളുടെ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Sunday 8 September 2019 1:00 pm IST

തിരുവനന്തപുരം: പിറന്നാള്‍ ആശംസകള്‍ അല്ലി. മമ്മയും ഡാഡയും നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. നീയാണ് എന്നും ഞങ്ങളുടെ സൂര്യപ്രകാശം. എന്റെ ഏറ്റവും വലിയ വിജയവും നീ തന്നെ. ഈ വാക്കുകള്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്റേതാണ്. ഇന്നു പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകള്‍ അല്ലി എന്നു വിളിക്കുന്ന അലംകൃതയുടെ ജന്മദിനമാണ്. രണ്ടു വര്‍ഷം മുമ്പ് പിറന്നാള്‍ ദിനത്തില്‍ മകളുടെ ചിത്രം പോസ്റ്റുചെയ്തതിനു ശേഷം ഇന്നാണ് അല്ലിയുടെ ഒരു ചിത്രം പൃഥ്വിരാജ് പങ്കുവയ്ക്കുന്നത്. ഫേയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.