'കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇവിടെയല്ല ഹര്‍ജി നല്‍കേണ്ടത്'; വിമാനത്താവളം സ്വകാര്യ വല്‍ക്കരിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജില്‍ പിണറായി സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

Thursday 19 December 2019 4:52 pm IST

തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യ വല്‍ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരുടെ വാദം അപക്വമാണെന്നും നിലനില്‍ക്കുന്നതല്ലെന്നും കോടതി വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ ഹര്‍ജി നല്‍കേണ്ടത് സുപ്രീം കോടതിയില്‍ ആണെന്നും ഹൈക്കോടതി ഹര്‍ജിക്കാരോട് പറഞ്ഞു. 

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പിനായി അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ ആയിരുന്നു ഹര്‍ജി. സംസ്ഥാന സര്‍ക്കാരിന് പുറമേ സിപിഎം നേതാവ് എം. വിജയകുമാര്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്റ്റ്രിയല്‍ ഡെവലപ്പമെന്റ് കോര്‍പ്പറേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് അസോസിയേഷന്‍ എന്നിവരുടേതടക്കം 7 ഹര്‍ജികളാണ് കോടതിക്ക് മുമ്പില്‍ എത്തിയത്. സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനെതിരെ തിരുവനന്തപുരം സ്വദേശികള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ ക്യാമ്പൈന്‍ നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്നാണ് അവരുടെ പക്ഷം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.