മേക്ക് ഇന്‍ ഇന്ത്യ റേപ്പ് ഇന്‍ ഇന്ത്യയെന്ന് രാഹുല്‍ ഗാന്ധി; സ്ത്രീകളെ ആകെ അപമാനിച്ചെന്ന് സ്മൃതി ഇറാനിയും വനിത നേതാക്കളും; വന്‍ പ്രതിഷേധം, ലോക്‌സഭ പ്രക്ഷുബ്ധം

Friday 13 December 2019 11:28 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ലോക്‌സഭയില്‍ വന്‍ പ്രതിഷേധം. രാജ്യത്ത് ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഇന്ത്യ ബലാത്സംഗത്തിന്റെ തലസ്ഥാനമായെന്ന് രാഹുല്‍ നേരത്തേ പ്രസ്താവിച്ചിരുന്നു. ഇതിനു ശേഷം ഇന്നലെയാണ് നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ റേപ്പ് ഇന്‍ ഇന്ത്യ ആയി മാറിയെന്നായിരുന്നു രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. ഇതിനെതിരേയാണു കേന്ദ്രമന്ത്രിയുടെ സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ബിജെപി എംപിമാരെല്ലാം രാഹുലിനെതിരേ മുദ്രാവാദ്യം വിളിയും പ്രതിഷേധവുമായി രംഗത്തെത്തിയത്. 

ഇതോടെ ലോക്‌സഭ പ്രക്ഷുബ്ധമായി. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് രാജ്യത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ഇന്ത്യയെ ആകമാനം രാഹുല്‍ അപമാനിച്ചു. രാജ്യത്തെ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടാനുള്ളവരാണെന്നാണു രാഹുല്‍ പറയുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ശക്തമായ നടപടി വേണം. രാഹുല്‍ ഗാന്ധി സഭയില്‍ പരസ്യമായി മാപ്പു പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. രാജ്യസഭയിലും ഇതേവിഷയത്തില്‍ ബഹളം ശക്തമാണ്. ഭരണപക്ഷ മന്ത്രിമാര്‍ അടക്കം നടുത്തളത്തിലിറങ്ങി രാഹുലിനെതിരേ മുദ്രാവാക്യം വിളിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.